KeralaLatest NewsNews

താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ലെന്ന് കമന്റ് ചെയ്തയാള്‍ക്ക് കിടിലന്‍ മറുപടിയുമായി രമേശ് പിഷാരടി

കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ ജിസ് ജോയി എന്നിവര്‍ക്കൊപ്പം ചിരി പങ്കിടുന്ന ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി. ഒപ്പം, ഇങ്ങനെയൊരു കുറിപ്പും, ‘ചിരിയാണ് സാറേ ഞങ്ങളുടെ മെയിന്‍…’ ചിരി മെയിന്‍ ആണെന്ന് പ്രഖ്യാപിച്ച രമേഷ് പിഷാരടിയോട് ചിരിയുടെ കാരണം അന്വേഷിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. എന്നാല്‍, ഒരു കമന്റ് പിഷാരടി സംവിധാനം ചെയ്ത സിനിമകളെക്കുറിച്ച് ആയിരുന്നു. ‘പക്ഷേ താന്‍ സംവിധാനം ചെയ്ത രണ്ടു സിനിമകളിലും ഈ ചിരി ഉണ്ടായിരുന്നില്ല…’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്. എന്നാല്‍, കമന്റടിച്ചയാളെ വെറുതെ വിടാന്‍ പിഷാരടിയും തയ്യാറായില്ല. ‘അവിടെ ചിരി അല്ലാര്‍ന്നു മെയിന്‍’ എന്നാണ് പിഷാരടി കൊടുത്ത കിടിലന്‍ മറുപടി.

https://www.facebook.com/RameshPisharodyofficial/posts/2470538839867952:0

shortlink

Related Articles

Post Your Comments

Related Articles


Back to top button