Latest NewsKeralaNews

‘ഇട്ടേച്ചുപോവുന്നവരുടെ മുഖത്തില്‍ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമര്‍പ്പണം’ ക്യാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിടുന്ന ഭാര്യയ്ക്ക് പിന്തുണയുമായി ധനേഷ് മുകുന്ദന്‍

ക്യാന്‍സറിനെ പുഞ്ചിരികൊണ്ട് നേരിടുന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ഈ വേദനയിലും പുഞ്ചിരി കൈവിടാത്ത ഭാര്യയെക്കുറിച്ച് എഴുതിയ ധനേഷ് മുകുന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഉറ്റവര്‍ക്ക് ഒരു രോഗമെന്ന് കേള്‍ക്കുമ്പോള്‍ ഇട്ടേച്ചുപോവുന്ന ഒരുപാട് പാഴ്ജന്മങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന ധനേഷിന്റെ അടുത്ത പോസ്റ്റും ഹൃദയസ്പര്‍ശിയാണ്. ഇട്ടേച്ചുപോവുന്നവരുടെ മുഖത്തില്‍ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമര്‍പ്പണമെന്നും ധനേഷ് കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇവളാണ് എന്റെ ജാതി…..
ഇവളാണ് എന്റെ മതം….
ഇവളാണ് എന്റെ പ്രതീക്ഷ….

എന്റെ ജാതിയും മതവും പ്രതീക്ഷയും എല്ലാം ഇവൾതന്നെയാണ്….
അതുകൊണ്ടുതന്നെ വാശിയോടെ പൊരുതും….
കൂടെനിന്നു പൊരുതും…

ഇവൾ മുറുകെ പിടിച്ചത് വിട്ടുകൊടുക്കില്ലെന്നുള്ള വിശ്വാസത്തെയാണ്…..
ഇവളെ ഞാൻ ചേർത്തുനിർത്തിയതും താങ്ങിനിർത്തുന്നതും തളർത്താനല്ല തളർച്ചയിൽ നിന്ന് ഉയർത്താനാണ്…??

❗️ഉറ്റവർക്ക് ഒരു രോഗമെന്ന് കേൾക്കുമ്പോൾ ഇട്ടേച്ചുപോവുന്ന ഇരുപാട് പാഴ്ജന്മങ്ങൾക്ക് സമർപ്പിക്കുന്നു ഈ post…..
❗️ഇട്ടേച്ചുപോവുന്നവരുടെ മുഖത്തിൽ ആദ്യത്തെ അടിയാവട്ടെ എന്റെ ഈ സമർപ്പണം….. ???

❗️ഓർക്കുക നീ …
സ്വന്തം പ്രാണനുവേണ്ടി ഈ മണ്ണിലിഴയുന്ന കാലം വരും….
❗️ചിന്തിക്കുക നീ…
ചെയ്തുകൂട്ടിയതെല്ലാം….
❗️പശ്ചാത്തപിക്കുക നീ…..
ദൈവം പോലും കൂട്ടിനില്ലല്ലോ എന്നോർത്ത്…. മണ്ണിലലിയും വരെ ❗️❗️❗️❗️
അന്ന് നീ ആ രോഗിയെ മുറുകെ പിടിച്ചിരുന്നെങ്കിൽ
ഇന്നു നിന്റെ മരണം…
സ്വർഗ്ഗതുല്യമായേനെ ഓർക്കുക നീ …… ?????

(ഞങ്ങളെ സ്നേഹിക്കുന്നവർക്ക് പകരം തരാൻ…. ഒരുപാട് സ്നേഹംനിറഞ്ഞ ഈ ചിരി എന്നും കൂടെയുണ്ടാവും ??)
?????????

https://www.facebook.com/photo.php?fbid=1677626525711572&set=a.106782709462636&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button