KeralaLatest NewsNews

വര്‍ഷങ്ങളായി പലതവണ റോഡ് റീ-ടാര്‍ ചെയ്തപ്പോള്‍ വീട് ഭൂമിയ്ക്കടിയില്‍ : നൂറോളം ജാക്കികള്‍ ഉപയോഗിച്ച് വീട് ഉയര്‍ത്താന്‍ ശ്രമം : സംഭവം കേരളത്തില്‍

ചിറ്റിലഞ്ചേരി : വര്‍ഷങ്ങളായി പലതവണ റോഡ് റീ-ടാര്‍ ചെയ്തപ്പോള്‍ വീട് ഭൂമിയ്ക്കടിയില്‍ , നൂറോളം ജാക്കികള്‍ ഉപയോഗിച്ച് വീട് ഉയര്‍ത്താന്‍ ശ്രമം . പാലക്കാട് ചിറ്റിലഞ്ചേരിയിലാണ് സംഭവം. റോഡിന്റെ ഉയരം വര്‍ധിച്ചതോടെ കുഴിയിലായ വീട് വീട് ഉയര്‍ത്താന്‍ മേലാര്‍കോട് കല്ലമ്പാട് ശ്രീശൈലത്തില്‍ സി. ചന്ദ്രന്‍. 35 വര്‍ഷങ്ങള്‍ക്ക് മുന്‍പാണു മേലാര്‍കോട് കല്ലമ്പാടിനു സമീപം പുത്തന്‍തറയിലേക്കുള്ള റോഡരികിലായി സി. ചന്ദ്രന്‍ വീട് നിര്‍മിച്ചത്. പലതവണ ടാര്‍ ചെയ്തതോടെ വീട്ടില്‍ നിന്ന് ഒന്നരയടിയോളം ഉയരത്തിലായി റോഡ്. ഇതോടെ വീട് കുഴിയില്‍ പെട്ട അവസ്ഥയിലായി. വീട്ടില്‍ നിന്ന് ഇറങ്ങാനും ബുദ്ധിമുട്ടായി.

ഇതിനു പരിഹാരം തേടി അന്വേഷണത്തിനൊടുവിലാണ് എറണാകുളത്തെ കമ്പനിയെ കുറിച്ചറിഞ്ഞത്.അവരുമായി ബന്ധപ്പെട്ട് വീട് ഉയര്‍ത്താന്‍ തീരുമാനിച്ചു. ഒരു ചതുരശ്ര അടിക്ക് 200 രൂപ മുതല്‍ 300 രൂപ വരെയാണ് ഇതിനു തുക ഇടാക്കുന്നത്. നൂറോളം ജാക്കികള്‍ ഒരേ സമയം ഉയര്‍ത്തിയാണു വീട് പൊക്കുന്നത്.3 അടിയോളം വീട് ഉയര്‍ത്താനാണു പദ്ധതി.വീട് ഉയര്‍ത്തുന്നതു കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button