KeralaLatest NewsNews

‘കഞ്ചാവെന്ന് പറയുന്ന കേട്ടിട്ട് വിഷമം തോന്നുന്നെടാ, മുടി നീട്ടി വളര്‍ത്തിയ മകനോട്; മറുപടി കേട്ട് അഭിമാനത്തോടെ അമ്മ

മുടി നീട്ടി വളര്‍ത്തിയവരെ ‘കഞ്ചാവാക്കി’ മാറ്റുന്നൊരു പ്രവണതയുണ്ട് പൊതുവെ നാട്ടില്‍. എന്നാല്‍ അത്തരക്കാര്‍ക്ക് മറുപടിയുമായി അഭിയെന്ന യുവാവ്. പ്ലസ്ടു മുതല്‍ ഡിഗ്രിക്കാലം വരെ വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്ത അഭി പുതുതലമുറയ്ക്ക് മാതൃകയായി. അഭിയുടെ നന്മക്കഥ പങ്കുവച്ച് അഭിയുടെ അമ്മ സ്മിത അനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് വായിക്കാം

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് …? ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന് …. (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ……. അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ,അവൻ എന്നോടു പറയും, സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്… അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്… അതെ എനിക്കതുമതി… ബാക്കി കാലം പറയട്ടെ… Plus two മുതൽ വളർത്തണതാ… Degree രണ്ടാം വർഷമായിപ്പോ…ദാ! ഇന്നു മുറിച്ചു … നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി…. അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ … അണ്ണാറക്കണ്ണനും തന്നാലായത്….. Love you Kannan vave….

https://www.facebook.com/smitha.anil.9256/posts/2578525592434252

shortlink

Related Articles

Post Your Comments

Related Articles


Back to top button