Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മറിഞ്ഞ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : സൗദി അറേബ്യയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ജിദ്ദയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശി കബീറാണ് (47) മരിച്ചത്. ബുധനാഴ്ച രാവിലെ ജിദ്ദയിൽ നിന്ന് എഴുപത് കിലോമീറ്ററകലെ ഖുലൈസിലായിരുന്നു അപകടം.

Also read : ഗൾഫ് രാജ്യത്ത് വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്

കബീർ സഞ്ചരിച്ച വാഹനം പിറകിൽ വന്ന വാഹനം ഇടിച്ച് മറിയുകയായിരുന്നു. കബീർ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നിസാര പരിക്കേറ്റു. കബീറിന്‍റെ മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button