Latest NewsNews

കൃഷിക്കുവേണ്ടി പറമ്പ് വെട്ടിത്തെളിച്ചപ്പോൾ പുറത്തുവന്നത് പെരുമ്പാമ്പുകൾ

കോട്ടയം: കാടുകയറി കിടന്ന പറമ്പ് കൃഷിക്ക് വേണ്ടി വെട്ടിത്തെളിച്ചപ്പോൾ പുറത്തുവന്നത് അഞ്ചു വലിയ പെരുമ്പാമ്പുകൾ. വടക്കേനട കോനാട്ട് സനല്‍കുമാറിന്റെ പുരയിടത്തിലാണ് സംഭവം. ജെസിബി ഉപയോഗിച്ച്‌ മണ്ണ് ഇളക്കി മറിച്ചപ്പോഴാണ് പെരുമ്പാമ്പുകൾ വെളിയിൽ വന്നത്. ഇതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. തുടർന്ന് നാട്ടുകാരായ പരമേശ്വരന്‍, റെജി എന്നിവര്‍ ചേര്‍ന്ന് പെരുമ്പാമ്പുകളെ പിടിച്ച്‌ ചാക്കിനുള്ളിലാക്കി വനപാലകരെ ഏൽപ്പിച്ചു. അതേസമയം ഇനിയും പാമ്പുകൾ ഉണ്ടാകുമോ എന്ന ഭീതിയിലാണ് ആളുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button