Latest NewsSaudi ArabiaNewsGulf

സൗദിയിൽ താമസസ്ഥലത്ത്​ കുഴഞ്ഞുവീണ്​ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ് : സൗദിയിൽ താമസസ്ഥലത്ത്​ കുഴഞ്ഞുവീണ്​ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട്​ കുറ്റിച്ചിറ സ്വദേശി പടിഞ്ഞാറെ വലിയ വീട്ടിൽ കോയട്ടിയുടെ മകനും റിയാദിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനുമായിരുന്ന ഇർഫാൻ അഹമ്മദ്​ (29) ആണ്​ വെള്ളിയാഴ്​ച രാത്രി മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.

Also read : യുഎഇയില്‍ കനത്ത മഴയെത്തുടര്‍ന്ന് മതില്‍ ഇടിഞ്ഞ് ആഫ്രിക്കന്‍ യുവതി മരിച്ചു

നസീമിലെ മുറിയിൽ ക്രിക്കറ്റ്​ കളി കഴിഞ്ഞ് എത്തിയ ഇർഫാൻ ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു. നസീമിലെ അൽജസീറ ആശുപത്രിയിലുള്ള മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. വിവാഹം കഴിഞ്ഞ്​ സൗദിയിൽ തിരിച്ചെത്തിയിട്ട്​​ മൂന്നുമാസമേ ആയിരുന്നുള്ളൂ. ഭാര്യ: ഒറ്റയിൽ മിഷാഹിൽ. സഹോദരങ്ങൾ: നിസാഫ്, ഫാത്തിമ, നൂറ.

shortlink

Related Articles

Post Your Comments

Related Articles


Back to top button