Latest NewsIndiaNews

ബി​ജെ​പി അധികാരത്തിൽ തിരിച്ചെത്തും; ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പിച്ച് നാ​രാ​യ​ണ്‍ റാ​ണെ

താ​നെ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പിച്ച് മ​ഹാ​രാ​ഷ്ട്ര മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ നാ​രാ​യ​ണ്‍ റാ​ണെ​. മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​ന എം​എ​ല്‍​എ​മാ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും അ​സം​തൃ​പ്തരാണെന്നും അദ്ദേഹം പറയുകയുണ്ടായി. 56-ല്‍ 35 ​എം​എ​ല്‍​എ​മാ​രും അ​സം​തൃ​പ്ത​രാ​ണെന്നാണ് എം​പി​യു​ടെ വാ​ദം.

Read also: പൗരത്വ ഭേദഗതി നിയമം: മോദിക്ക് അഭിനന്ദനമറിയിച്ച് അഞ്ചര ലക്ഷം പോസ്റ്റ് കാര്‍ഡുകളുമായി അഹമ്മദാബാദ് സ്വദേശികള്‍

ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി സ​ഖ്യ​സ​ര്‍​ക്കാ​ര്‍ മോ​ശം പ്ര​ക​ട​ന​മാ​ണു കാ​ഴ്ച​വ​യ്ക്കു​ന്നത്.ക​ര്‍​ഷ​ക​ക​ട​ങ്ങ​ള്‍ എ​ഴു​തി​ത്ത​ള്ളു​മെ​ന്ന മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം ത​ട്ടി​പ്പാ​ണെ​ന്നും എ​ന്ന് ഇ​തു ന​ട​പ്പി​ല്‍ വ​രു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്നും റാണെ ചൂണ്ടിക്കാട്ടി. രാ​ജ് താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ര്‍​മാ​ണ്‍ സേ​ന (എം​എ​ന്‍​എ​സ്) യു​മാ​യി ബി​ജെ​പി കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​ണ് അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button