Latest NewsNewsIndiaInternational

ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് സൈന്യത്തിന്റെ ക്രൂരത

ജമ്മു: ഇന്ത്യന്‍ സൈനിക പോര്‍ട്ടറുടെ തലയറുത്ത് പാക് അതിര്‍ത്തി സൈന്യത്തിന്റെ ക്രൂരത. വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ട് പോര്‍ട്ടര്‍മാരില്‍ ഒരാളുടെ തല പാകിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം അറത്തുകൊണ്ടു പോയെന്ന് സൈന്യം വ്യക്തമാക്കുന്നു. സൈനികനൊപ്പം സിവിലിയനെയും കൊലപ്പെടുത്തിയതായി സംശയിക്കുന്നതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലപ്പെട്ട മുഹമ്മദ് അസ്‌ലമിന്റെ(28) തലയില്ലാത്ത മൃതദേഹം ലഭിച്ചു. അല്‍ത്താഫ് ഹുസൈന്റെയും(23) മൃതദേഹം ലഭിച്ചു. പോര്‍ട്ടര്‍മാരായ മൂന്ന് പേര്‍ക്ക് പാക് ഷെല്ലാക്രമണത്തിലും പരിക്കേറ്റു. ഗുല്‍പൂര്‍ സെക്ടറിലെ കസാലിയന്‍ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. നിയന്ത്രണ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ സൈന്യത്തിന് ആയുധമടക്കമുള്ള സാധനങ്ങള്‍ എത്തിക്കുന്നവര്‍ക്ക് നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരുടെ തല പാക് സൈന്യം കൊണ്ടുപോയതായി സംശയിക്കുന്നതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു.

പ്രൊഫഷണലിസമുള്ള സേനകള്‍ ഇത്തരം പൈശാചിക കൃത്യങ്ങള്‍ ചെയ്യില്ലെന്നും ഇങ്ങനെയുള്ള പ്രവൃത്തികളെ സൈനികമായി നേരിടുമെന്നും കരസേനാ മേധാവി ജനറല്‍ എം.എം നരവനെ പറഞ്ഞു. ഇന്ത്യന്‍ പൗരന്മാര്‍ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി വ്യക്തമാക്കി.  ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികള്‍ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യന്‍ സൈന്യം സൈന്യത്തിന്റേതായ രീതിയില്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കരസേന മേധാവി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button