KeralaLatest News

ആകാശവാണിയിലെ ശ്രോതാക്കളുടെ പ്രിയപ്പെട്ട ‘മഹിളാലയം ചേച്ചി’ എസ് സരസ്വതിയമ്മ അന്തരിച്ചു

965ല്‍ ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ച സരസ്വതിയമ്മ 'മഹിളാലയം ചേച്ചി' എന്നാണ് അറിയപ്പെട്ടിരുന്നത്.

തിരുവനന്തപുരം: ആകാശവാണി മുന്‍ ഡെപ്യൂട്ടി സ്​റ്റേഷന്‍ ഡയറക്ടറും മഹിളാലയം പരിപാടിയുടെ നിര്‍മാതാവുമായിരുന്ന എസ് സരസ്വതിയമ്മ അന്തരിച്ചു. 86 വയസ്സായിരുന്നു.1965ല്‍ ആകാശവാണിയില്‍ വനിത വിഭാഗം പരിപാടിയുടെ പ്രൊഡ്യൂസറായി ജോലിയില്‍ പ്രവേശിച്ച സരസ്വതിയമ്മ ‘മഹിളാലയം ചേച്ചി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

സ്ത്രീകള്‍ക്കുവേണ്ടിയുള്ള പരിപാടികള്‍ വിരളമായിരുന്ന അക്കാലത്ത് സാഹിത്യകൃതികളും നാടകങ്ങളും വിവിധ മേഖലകളില്‍ പ്രശസ്തരായ സ്ത്രീകളുടെ വിജയകഥകളുമെല്ലാം കോര്‍ത്തിണക്കി മഹിളാലയം എന്ന പരിപാടി പുനരാവിഷ്കരിക്കുകയായിരുന്നു.1987ലാണ് ആകാശവാണിയില്‍നിന്ന്​ വിരമിച്ചത്. ആകാശവാണിയിലെ അനുഭവങ്ങള്‍ കോര്‍ത്തിണക്കി ‘ആകാശത്തിലെ നക്ഷത്രങ്ങള്‍’, ‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’, ‘അമ്മ അറിയാന്‍’ തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്​.

ജോലിക്ക് യോഗ്യതനേടി നിമിഷങ്ങള്‍ക്കകം യുവാക്കൾക്ക് ബൈക്കപടത്തില്‍ ദാരുണാന്ത്യം

വിദ്യാലയങ്ങളില്‍ ആകാശവാണിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ഗായകസംഘം രൂപവത്​കരിക്കുന്നതിനും സരസ്വതിയമ്മ മു​ന്‍കൈയെടുത്തു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന കോട്ടുകോയ്ക്കല്‍ വേലായുധ​​​ന്റെയും ശാരദാമ്മയു​ടെയും മകളാണ്​. ഭര്‍ത്താവ്​: പരേതനായ കെ. യശോധര​ന്‍. ബേക്കറി റോഡ് വിമന്‍സ് കോളജ് ഹോസ്​റ്റലിന് എതിര്‍വശം ‘പ്രിയദര്‍ശിനി’യിലാണ് താമസിച്ചിരുന്നത്. ശവസമസ്കാരം പിന്നീട്

shortlink

Post Your Comments


Back to top button