Latest NewsUSANewsInternational

വിമാനത്തിൽ യ​ന്ത്ര​ത്ത​ക​രാ​ർ, അ​ടി​യ​ന്ത​ര ലാൻഡിങ്ങിനിടെ തു​റ​ന്നു​വി​ട്ട ഇ​ന്ധ​നം വീണത് സ്കൂൾ ഗ്രൗണ്ടിൽ : വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ശാ​രി​രീ​ക അ​സ്വാ​സ്ഥ്യം

ലോ​സ് ആ​ഞ്ച​ല​സ്: അ​ടി​യ​ന്ത​ര ലാൻഡിങ്ങിനിടെ വിമാനത്തിൽ നിന്നും തു​റ​ന്നു​വി​ട്ട ഇ​ന്ധ​നം വീണത് സ്കൂൾ ഗ്രൗണ്ടിൽ. 17 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ഒ​ന്പ​തു മു​തി​ര്‍​ന്ന​വ​ര്‍​ക്കും ശാ​രി​രീ​ക അ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടു. അ​മേ​രി​ക്ക​യി​ലെ ലോ​സ് ആ​ഞ്ച​ല​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ വി​മാ​ന​മാ​ണ് യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് അ​ടി​യ​ന്ത​രമായി നിലത്തിറക്കിയത്.

Also read : അമേരിക്കൻ സൈ​നി​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ട്

പ​റ​ന്നു​യ​ര്‍​ന്ന ഉ​ട​ന്‍ സാങ്കേതികപ്രശനം കണ്ടെത്തിയതോടെ പൈ​ല​റ്റ് അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗി​നായി അ​നു​മ​തി തേ​ടു​ക​യും അ​പ​ക​ടം ഒ​ഴി​വാ​ക്കാൻ ഇന്ധന ടാങ്ക് തുറന്നുവിടുകയുമായിരുന്നു. . അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​ന്ധ​നം തുറന്നുവിടാമെന്നും, വി​മാ​ന ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ര്‍​മാ​ര്‍ സ​മീ​പ​മു​ള്ള വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നുമാണ് നിയമം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button