Latest NewsNewsFootballSports

ജോര്‍ഡി ക്രൈഫ് ഇക്വഡോര്‍ പരിശീലകനായി ചുമതലയേറ്റു ; മുന്നിലുള്ള ലക്ഷ്യം ഇതെല്ലാം

മുന്‍ ബാഴ്‌സ-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ജോര്‍ഡി ക്രൈഫ് ഇക്വഡോറിന്റെ ദേശീയ ടീം പരിശീലകനായി ചുമതലയേറ്റു. മൂന്ന് വര്‍ഷത്തെ കരാറിനാണ് ക്രൈഫ് ഇക്വഡോര്‍ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മകാബി ടെല്‍ അവീവിലും എഇകെ ലര്‍നകയിലും ജോര്‍ഡി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ ആയിരുന്നു. ബാഴ്‌സലോണയിലേക്ക് ജോര്‍ഡി ക്രൈഫ് തിരികെയെത്തുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കവെയാണ് ജോര്‍ദി ഇക്വഡോര്‍ ടീമിന്റെ ചുമതലയേറ്റെടുത്തത്.

2022 ലോകകപ്പിന് ഇക്വഡോര്‍ യോഗ്യത നേടുക എന്നതാകും ജോര്‍ഡി ക്രൈഫിന്റെ മുന്നിലുള്ള ആദ്യ ലക്ഷ്യം. ശേഷം കോപ്പ അമേരിക്കയും വരുന്നുണ്ട്. അതിനാല്‍ തന്നെ ഇക്വഡോറിനെ കോപ്പക്ക് വേണ്ടി തയ്യാറാക്കലും ജോര്‍ഡിയുടെ ചുമതലയാണ്. ബാഴ്‌സലോണയുടെ ബോര്‍ഡിലേക്ക് 45 കാരനായ ഡച്ച് പരിശീലകന്‍ വരുമെന്നാണ് ആരാധകര്‍ കരുതിയത്. മകാവി ടെല്‍ അവീവിനേയും ചൈനീസ് സൂപ്പര്‍ ലീഗ് ടീമായ ചോങ്വിങ് ലിഫാനെയും ജോര്‍ഡി ക്രൈഫ് പരിശീലിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button