KeralaLatest NewsIndia

‘കേന്ദ്രം എന്തുപറഞ്ഞാലും എതിര്‍ക്കുക എന്നത് ഇപ്പോള്‍ കേരളത്തിനൊരു ശീലമായി’ :ഇ. ശ്രീധരന്‍

പ്രതിഷേധക്കാര്‍ക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു

മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്‌ മെട്രോമാന്‍ ഇ.ശ്രീധരന്‍ രംഗത്ത്. നിയമം എന്താണെന്ന് പ്രതിഷേധക്കാര്‍ക്ക് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചു കൊടുത്ത് കേന്ദ്രസര്‍ക്കാര്‍ ഭയം മാറ്റണമെന്ന് ശ്രീധരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എന്തു ചെയ്‌താലും എതിര്‍ക്കുക എന്നതാണ് കേരളസര്‍ക്കാരിന്റെ ശൈലി എന്ന് മെട്രോമാന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമഭേദഗതിക്ക് ഒരു പ്രശ്‌നവുമില്ല.

പ്രതിഷേധക്കാര്‍ക്ക് നിയമം എന്താണെന്ന് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചുകൊടുത്ത് ഭയം മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു.പൗരത്വ ഭേദഗതി നിയമം സംശയ നിവാരണത്തിനായി കേന്ദ്ര വാണിജ്യ വ്യവസായ സഹ മന്ത്രി സോം പ്രകാശ് ശ്രീധരന്റെ വീട് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഇ. ശ്രീധരന്റെ വിമര്‍ശം.

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ തന്നെ തിരഞ്ഞെടുപ്പിനെ നേരിടും, ബാക്കിയെല്ലാം അഭ്യൂഹം: അമിത് ഷാ

‘രാഹുല്‍ ഗാന്ധി എപ്പോഴും മോദി കള്ളനാണെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? ഭരണഘടന ഇന്ത്യക്കാര്‍ക്കുള്ളതാണ്. മറ്റുള്ള രാജ്യക്കാര്‍ക്ക് നമ്മുടെ ഭരണഘടന അനുസരിക്കേണ്ട ബാധ്യതയില്ല’-ശ്രീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button