Bikes & ScootersLatest NewsNewsAutomobile

ഈ മോഡൽ ബൈക്കുകളുടെ നിർമാണം റോയൽ എൻഫീൽഡ് അവസാനിപ്പിച്ചതായി സൂചന

രണ്ടു മോഡൽ ബൈക്കുകളുടെ നിർമാണം റോയൽ എൻഫീൽഡ് അവസാനിപ്പിച്ചതായി സൂചന. ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്‌സ് മോഡലുകളുടെ ഉല്‍പ്പാദനം അവസാനിപ്പിച്ചെന്നും ഔദ്യോഗിക വെബ്സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്നും ഈ വാഹനങ്ങളെ നീക്കം ചെയ്തുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Also read : ഗൾഫ് രാജ്യത്തേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇന്റിഗോ

500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് നിർമാണം അവസാനിപ്പിക്കാനുള്ള കാരണമെന്നാണ് വിവരം.ആഭ്യന്തര വിപണിയിലെയും കയറ്റുമതിയും സംബന്ധിച്ച വില്‍പ്പന കണക്കുകളില്‍ ഇടിവ് പ്രകടമാണ്. അതേസമയം ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായും നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ഈ മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്നും ഡീലര്‍ വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button