Latest NewsNewsIndia

നിര്‍ഭയയുടെ അമ്മയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്; ആശാദേവിയുടെ പ്രതികരണം പുറത്ത്

ന്യൂഡല്‍ഹി: നിര്‍ഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച്‌ കോണ്‍ഗ്രസ്. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആശാദേവിയെ മത്സരിപ്പിക്കാനായിരുന്നു തീരുമാനം. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആശാദേവി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ആരോടും താന്‍ സംസാരിച്ചിട്ടില്ല. എന്റെ മകള്‍ക്ക് നീതിയും കുറ്റവാളികള്‍ക്ക് വധശിക്ഷയുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവർ പറയുകയുണ്ടായി.

Read also: അന്ന് താന്‍ പ്രായപൂര്‍ത്തിയായിരുന്നില്ല; നിർഭയ കേസ് കുറ്റവാളി പവൻ ഗുപ്ത വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ആശാദേവിയെ മത്സരിപ്പിക്കാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം. ആശാദേവിയെ കോണ്‍ഗ്രസിലെത്തിക്കുന്നതിലൂടെ ഡല്‍ഹി തെരഞ്ഞടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ശക്തമായ ത്രികോണമത്സരത്തിനാണ് ഇത്തവണ ഡല്‍ഹി വേദിയാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button