Latest NewsNewsIndia

യുപിയിലേക്ക് വീണ്ടും എത്തും, ഇപ്പോൾ മോദിയുടെ മണ്ഡലത്തിലേക്ക് പോകുന്നു; യോഗി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഭയക്കുന്നുവെന്ന് കണ്ണൻ ഗോപിനാഥൻ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അലഹബാദില്‍ എത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ ഡൽഹിയിലേക്ക് തിരിച്ചയച്ചു. അലഹബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ കണ്ണൻ ഗോപിനാഥനെ എയര്‍പോര്‍ട്ടില്‍ നിന്ന് അനുവദിക്കാതെ ഡല്‍ഹിയിലേക്ക് തന്നെ മടക്കി അയക്കുകയായിരുന്നു. കണ്ണൻ ഗോപിനാഥൻ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്‌തത്‌. യോഗി ആദിത്യനാഥ് ആവിശ്കാര സ്വാതന്ത്രത്തെ ഭയപ്പെടുകയാണെന്നും യുപിയിലേക്ക് വീണ്ടും എത്തുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ സ്വതന്ത്ര ബനാന റിപ്പബ്ലിക്ക് എല്ലായ്‌പ്പോഴും ഡല്‍ഹിയിലേക്കുള്ള സൗജന്യ യാത്ര ഒരുക്കുകയാണെന്നും അടുത്ത തവണ വരുമ്പോള്‍ വിന്‍ഡോ സീറ്റ് വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: പൗരത്വ നിയമത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭം ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം, ബംഗാളിലും കേരളത്തിലും മേൽക്കൈ നേടാനായെന്ന് വിലയിരുത്തൽ

മറ്റന്നാള്‍ മോദിയുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുമെന്നും കണ്ണൻ ഗോപിനാഥൻ അറിയിച്ചു. ‘പ്രിയപ്പെട്ട നരേന്ദ്രമോദി, ജനാധിപത്യത്തില്‍ സംവാദം ആവശ്യമാണെന്ന് താങ്കള്‍ പറഞ്ഞതനുസരിച്ചത് മറ്റന്നാള്‍ താങ്കളുടെ മണ്ഡലമായ വാരാണസിയിലേക്ക് പോകുകയാണ്. യോഗി ആഥിത്യനാഥ് താങ്കളുടെ ആഹ്വാനം ഉള്‍ക്കൊണ്ടതായി എനിക്ക് തോന്നുന്നില്ല. സംവാദം വേണമെന്നുള്ള താങ്കളുടെ ട്വീറ്റില്‍ യോഗിയെ കൂടി ടാഗ് ചെയ്യണം’ എന്ന് കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button