KeralaLatest NewsNews

ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാർ തന്നെയാണ് യഥാർത്ഥ അധികാര കേന്ദ്രമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്ന പോര് നടത്തുന്ന ഗവര്‍ണറെ തള്ളി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരാണ്  യഥാര്‍ഥ അധികാരകേന്ദ്രമെന്നും ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.  പ്രസിഡന്റ് ഒരിക്കലും പ്രധാനമന്ത്രിക്ക് മുകളില്‍ വരാറില്ല. ഭരണഘടന വിഭാവനം ചെയ്യുന്ന അധികാരത്തിന്റെ പരിധി എല്ലാവരും ഓര്‍ക്കേണ്ടതാണ്.

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഒരു ജനാധിപത്യ രാജ്യത്തിൽ അധികാരകേന്ദ്രം. ഒരിടത്ത് രണ്ട് അധികാരകേന്ദ്രമുണ്ടായാല്‍ ഭരണഘടനാപരമായ പ്രതിസന്ധിയുണ്ടാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.  പൗരത്വ നിയമ  ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിയമലംഘനമുണ്ടായിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലനും നേരത്തെ പ്രതികരിച്ചിരുന്നു. പൗരത്വ നിയമത്തിലും, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ഓർഡിനൻസിനെ ചൊല്ലിയും ഗവർണറും സർക്കാരും ഏറ്റുമുട്ടലിലാണ്. സിപിഎം പത്രമായ ദേശാഭിമാനി ഗവർണർക്കെതിരെ മുഖപ്രസംഗവും എഴുതിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button