Jobs & VacanciesLatest NewsNewsEducation & Career

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അവസരം

സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ അവസരം. വിവിധ വർക്‌ഷോപ്പുകളിലെ അപ്രന്റിസ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക്ക്(ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജി), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്ക്, ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്ക്, കേബിൾ ജോയിന്റർ/ ക്രെയ്ൻ ഒാപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ എന്നീ ട്രേഡുകളിലാണ് അവസരം. കുറഞ്ഞതു മൊത്തം 50% മാർക്കോടെ മെട്രിക്കുലേഷൻ/ പത്താം ക്ലാസ് (10+2 പരീക്ഷാരീതി), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് (എൻസിവിടി) എന്നിവയാണ് യോഗ്യത. ആകെ 1785 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.rrcser.co.in/

അവസാന തീയതി : ഫെബ്രുവരി 3

shortlink

Related Articles

Post Your Comments

Related Articles


Back to top button