Latest NewsNewsInternational

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ മാറ്റം

റിയാദ് : അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയില്‍ മാറ്റം. അസംസ്‌കൃത എണ്ണ വില കുതിച്ചുയര്‍ന്നു. ഇതിനെത്തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.

ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 71.12 എന്ന നിലയിലെത്തി. തെക്ക് പടിഞ്ഞാറന്‍ ലിബിയയിലെ ചില എണ്ണപ്പാടങ്ങള്‍ അടച്ചുപൂട്ടാന്‍ തുടങ്ങിയതോടെ ക്രൂഡ് ഓയില്‍ വില ഒരു ശതമാനത്തിലധികം ഉയര്‍ന്നു. ഖലീഫ ഹഫ്താറിനോട് വിശ്വസ്തരായ സൈന്യം പൈപ്പ് ലൈന്‍ അടച്ചതോടെയാണ് എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തുടങ്ങിയത്. ഇതോടെ ഉത്പാദനം കുറയുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാന്‍-അമേരിക്ക പ്രതിസന്ധിയെ തുടര്‍ന്ന് എണ്ണവിലയും സ്വര്‍ണവിലയും അന്താരാഷ്ട്രവിപണിയില്‍ കുത്തനെ ഉയര്‍ന്നിരുന്നു

shortlink

Related Articles

Post Your Comments


Back to top button