Latest NewsNewsIndia

എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗ് തുറന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി

കയ്യിട്ടപ്പോള്‍ തടഞ്ഞത് 22 ഇനം പാമ്പുകള്‍

ചെന്നൈ: ചെന്നൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സ്ത്രീയുടെ ബാഗ് പരിശോധനയ്ക്കായി തുറന്നപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി. ബാഗില്‍ നിറയെ പാമ്പുകള്‍. ചെന്നൈ വിമാനത്താവളത്തിലായിരുന്നു സംഭവം. ബാഗില്‍ നിന്ന് 22 ഇനം പാമ്പുകളും ഒരു ഓന്തിനെയും ഉദ്യോഗസ്ഥര്‍ പിടികൂടി. മലേഷ്യയിലെ ക്വാലാലംപൂരില്‍ നിന്ന് എത്തിയ സ്ത്രീയാണ് എയര്‍പോര്‍ട്ടില്‍ കസ്റ്റംസിന്റെ പിടിയിലായത്. വെള്ളിയാഴ്ച്ചയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ച സംഭവം ഉണ്ടായത്.

Read Also: ‘പൂജ നടത്തിയത് വിവാദമാക്കണ്ട’: ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ടെന്ന് മന്ത്രി

പാമ്പുകളെ 22 കുപ്പികളിലായി ബാഗിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരിന്നു. ക്വാലാലംപൂരില്‍ നിന്നുള്ള ഫ്ളൈറ്റ് നമ്പര്‍ എകെ13 എന്ന വിമാനത്തില്‍ എത്തിയ സ്ത്രീയാണ് കസ്റ്റഡിയിലായത്. പരിശോധനയില്‍ കണ്ടെത്തിയ പാമ്പുകളെയും ഓന്തിനെയും വന്യ മൃഗ സംരക്ഷണ നിയമപ്രകാരം കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button