Latest NewsNewsIndia

ബിജെപി ദേശീയ അധ്യക്ഷനായി ജെ.പി നദ്ദ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: അടുത്ത ബിജെപി ദേശീയ അധ്യക്ഷനായി ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ജെ.പി നദ്ദ ഇന്ന് ചുമതലയേല്‍ക്കും. ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ സ്ഥാനമൊഴിയുന്നതോടെയാണ് ആ പദവിയിലേയ്ക്ക് നദ്ദ സ്ഥാനാരോഹിതനാകുന്നത്.

അഭ്യന്തര മന്ത്രി സ്ഥാനത്തോടൊപ്പം ദേശീയ പ്രസിഡന്റ് സ്ഥാനവും കൈകാര്യം ചെയ്യുന്നതിനാലാണ് അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ഷായുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവ് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.

ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാകും നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമിത് ഷായുടെ വിശ്വസ്തന്‍ ഭൂപീന്ദര്‍ യാദവ് ബിജെപിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുമെന്നാണ് സൂചന.

അതേസമയം, കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിക്കാനും സാധ്യത ഉണ്ട്. പത്തു ജില്ലകളിൽ ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. നാലിടത്ത് തീരുമാനമായില്ല. സംസ്ഥാന പ്രസിഡന്റ് സ്ഥാനമേറ്റശേഷം നാല് ജില്ലകളിലും പ്രസിഡന്റുമാരെ നാമനിർദേശം ചെയ്യാനുളള സാധ്യതയുമുണ്ട്. നിലവിൽ പ്രഖ്യാപിച്ച 10 പേരും സംഘടനാതല വേ‍ാട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയവരാണ്. കെ‍ാല്ലം ജില്ലയിൽ സാമുദായിക സംതുലത്തിനായി ആർഎസ്എസിന്റെ ഇടപെടലിലൂടെ ചില നീക്കുപേ‍ാക്കുണ്ടായി.

ALSO READ: ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നു പ്രഖ്യാപിച്ചേക്കും; നാലിടത്ത് ജില്ലാ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തില്ല

കൂടുതൽ വേ‍ാട്ടുകിട്ടിയതുകെ‍ാണ്ട് മാത്രം ഭാരവാഹിയാകില്ലെന്നും മറ്റുഘടകങ്ങളും പരിഗണിക്കുമെന്ന വ്യവസ്ഥയിലാണ് ഇത്തവണ സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനായി ദേശീയ നേതൃത്വം തയാറാക്കിയ പെ‍ാതുമാനദണ്ഡമനുസരിച്ച് ഒന്നാംസ്ഥാനത്തെത്തിയ 41 പേർ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button