Jobs & VacanciesLatest NewsNews

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ തൊഴിലവസരം. ഗ്രൂപ്പ് ബി നോണ്‍ മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍/ അക്കൗണ്ട്‌സ് ഓഫീസര്‍ തസ്തികകളിലേക്ക് പ്രത്യേക വിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിച്ച് യു.പി.എ.സ്.സി(യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍). ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. നിയമത്തില്‍ ബിരുദം/ നിയമത്തില്‍ ഇന്റഗ്രേറ്റഡ് ബിരുദം/ എം.ബി.എ/ മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ/ സി.എ/ കമ്പനി സെക്രട്ടറി/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് അഡ്മിനിസ്‌ട്രേഷന്‍/ അക്കൗണ്ട്‌സ്/ ലീഗല്‍ വിഷയങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. 421 ഒഴിവുകളുണ്ട്. സ്ഥിരനിയമനമാണ്.

പെന്‍ & പേപ്പര്‍ രീതിയിൽ ഓബ്ജക്ടീവ് മാതൃകയിലുള്ള എഴുത്ത് പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. ഒക്ടോബര്‍ നാലിനായിരിക്കും പരീക്ഷ. കേരളത്തിൽ തിരുവനന്തപുരവും,കൊച്ചിയുമാണ് പരീക്ഷ കേന്ദ്രങ്ങൾ.

കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനും സന്ദർശിക്കുക : www.upsc.gov.in

ഓൺലൈൻ അപേക്ഷയ്ക്ക് : www.upsconline.nic.in

അവസാന തീയതി : ജനുവരി 31

shortlink

Related Articles

Post Your Comments

Related Articles


Back to top button