Latest NewsUAENewsSaudi ArabiaGulfOman

ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം : വിദേശി യുവാവ് പിടിയിൽ

ദുബായ് : ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി യുവാവ് പിടിയിൽ. നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ 30കാരനായ പാകിസ്ഥാന്‍ പൗരനാണ് ദുബായില്‍ അറസ്റ്റിലായത്. തന്റെ നാട്ടിലുള്ള ഒരാളുമായി ഇയാൾ നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് യുവാവിനെ ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ വെച്ച് ദുബായ് പോലീസ് പിടികൂടിയത്.

Also read : വൈ-ഫൈ ഷെയര്‍ ചെയ്ത യുവാവിന് യു.എ.ഇയില്‍ കനത്ത പിഴ

വിതരണത്തിന് കൊണ്ടുവന്ന മയക്കുമരുന്നും ഇയാളിൽ നിന്നും പിടിച്ചെടുത്തു. മൂന്ന് കിലോഗ്രാം മയക്കുമരുന്നാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. സൗദി അധികൃതരുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ ജിദ്ദയിൽ നിന്നും ഒരു കിലോ മയക്കുമരു ന്നും പിടിച്ചെടുത്തു. കേസിൽ യുവാവിനെതിരെ വിചാരണ തുടങ്ങിയിട്ടുണ്ട്.കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതി കുറ്റം നിഷേധിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button