Latest NewsIndiaInternational

ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി

ലണ്ടന്‍: കൂലി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ലണ്ടനില്‍ മൂന്ന് സിഖ് യുവാക്കള്‍ കുത്തേറ്റ് മരിച്ചു.നിര്‍മ്മാണ തൊഴിലാളികളായ ഹരിന്ദര്‍ കുമാര്‍ (22), നരീന്ദര്‍ സിംഗ് (26), ബല്‍ജിത് സിംഗ് (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ജോലി ചെയ്ത കൂലി നല്‍കിയില്ലെന്നാരോപിച്ച്‌ യുവാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം അവസാനം സംഘര്‍ഷത്തിലെത്തുകയും പ്രതികള്‍ മൂന്ന് പേരെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

കൊറോണ വൈറസ് ബാധയിൽ മരണസംഖ്യ ഉയരുന്നു , ചൈനയിൽ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന

ഞായറാഴ്ച രാത്രി ലണ്ടനിലെ ഇല്‍ഫോര്‍ഡിലെ സെവന്‍ കിംഗ്‌സ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. കൂത്തേറ്റ മൂന്ന് പേരും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടിരുന്നു.സംഭവത്തില്‍ രണ്ട് സിഖ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button