Latest NewsNews

ഇന്ത്യയെ കുടുക്കാന്‍ ചൈനയുടെ മുത്തുമാല തന്ത്രം

ബീജിംഗ് : തെക്കേ ഏഷ്യയില്‍ പ്രത്യേകിച്ചും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ തങ്ങളുടെ സ്വാധീനത്തില്‍ കൊണ്ടുവരിക എന്നത് ചൈനയുടെ പ്രഖ്യാപിത നയമാണ്. ഇന്ന് തെക്കേ ഏഷ്യയില്‍ ഇന്ത്യയുടെ അയല്‍പക്ക രാജ്യങ്ങളായ പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക , ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ , മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായി ചൈനയ്ക്ക് വളരെ നല്ല ബന്ധമാണുള്ളത്  .

ചൈനയുടെ സ്വാധീനം ലോകമാകമാനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യന്‍ മഹാസമുദ്രം കേന്ദ്രീകരിച്ച് നടത്തുന്ന വന്‍ അടിസ്ഥാന സൗകര്യ വികസന – സൈനിക പദ്ധതിയാണ് മുത്തുമാല തന്ത്രം.

തെക്കേ ഏഷ്യയില്‍ ഈ തന്ത്രം ഉപയോഗിക്കുക ഇന്ത്യയെ തറപ്പറ്റിയ്ക്കാനാണെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു. . ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ അയല്‍പക്കരാജ്യങ്ങളില്‍ വമ്പന്‍ പദ്ധതികളാണ് ചൈന ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി അറബിക്കടല്‍ തീരത്തോട് ചേര്‍ന്ന് ഗ്വാദര്‍ തുറമുഖം ഇതില്‍ പ്രധാനപ്പെട്ടതാണ്.ചൈന- നേപ്പാള്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി ടിബറ്റ് വഴി നേപ്പാളിലേക്ക് പണിതുകൊണ്ടിരിക്കുന്ന റെയില്‍വേപാത ഇന്ത്യയുടെ ഹൃദയഭൂമിയായ ഗംഗാസമതലം ചൈനയുടെ ‘നോക്കെത്തും’ദൂരത്താകും. ശ്രീലങ്കയില്‍ പണിപൂര്‍ത്തിയായിട്ടുള്ള ഹംപന്‍ടോട്ട തുറമുഖം ഇനി നൂറ് വര്‍ഷത്തേക്ക് ചൈനയുടെ കസറ്റഡിയിലാണ്.

മാലിയിലെ പല ദ്വീപുകളും ഇന്ന് ചൈനയ്ക്ക് സ്വന്തമാണ്. അതായത് ചൈനയില്‍ നിന്നാരംഭിക്കുന്ന റെയില്‍റോഡുകളും ചൈന പണിതിട്ടുള്ള തുറമുഖങ്ങളും മ്യാന്‍മറിലൂടെ ശ്രീലങ്ക, മാലി വഴി അറബിക്കടലിലൂടെ പാകിസ്ഥാനില്‍ കടന്ന് നേപ്പാള്‍ വഴി ടിബറ്റില്‍ എത്തുന്നു. അങ്ങനെ ഈ പാത ഇന്ത്യയ്ക്കെതിരെയുള്ള വളയമായി മാറുകയാണ്. ഇതിനോട് ചേര്‍ത്ത് വയ്ക്കാവുന്ന പദ്ധതികള്‍ ചൈനയ്ക്ക് ബംഗ്‌ളാദേശിലുമുണ്ട്. ഇത് തെക്കേ ഏഷ്യയിലെ ചിത്രമാണെങ്കില്‍, ബെല്‍റ്റ് ആന്‍ഡ് റോഡിന്റെ ഭാഗമായിട്ടുള്ള സമുദ്രപാത ഇന്‍ഡോ – പസഫിക് മേഖലയിലുള്ള എല്ലാ രാജ്യങ്ങളെയും കോര്‍ത്തിണക്കുന്ന വമ്പന്‍ മുത്തുമാലയാണ്. ഇതിന്റെ ഭാഗമാണ് ആഫ്രിക്കയിലെ ജിബൂട്ടിയില്‍ സ്ഥാപിച്ചിരിക്കുന്ന ചൈനയുടെ , രാജ്യത്തിന് പുറത്തുള്ള ആദ്യ സൈനിക കേന്ദ്രം.

രണ്ടാംലോകമഹായുദ്ധത്തിന് ശേഷം മാര്‍ഷല്‍ പ്‌ളാനിലൂടെയും മറ്റും അമേരിക്ക ലോകത്താകമാനം തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതു പോലെയാണ് ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയിലൂടെ ലോകത്താകമാനം പടര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button