Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്​:  പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ബാലചന്ദ്രൻ നായരാണ് മരിച്ചത്. സൗദി അറേബ്യയിലെ  റിയാദിൽ നിന്ന്​ ആയിരം കിലോമീറ്ററകലെ ഖമീസ് മുഷൈത്തിൽ ബിൻ ഹശ്ബൽ എന്ന താഴ്​വര ഗ്രാമത്തിൽ രണ്ട്​ വർഷമായി ഹൗസ് ഡ്രൈവറായി ജോലി ചെയുകയായിരുന്നു.

Also read : ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി; യുവാവ് അബോധാവസ്ഥയിൽ, ആശുപത്രി ചെലവുകൾക്ക് നിയമപരമായ സഹായം കിട്ടാനായി കാർ അന്വേഷിച്ച് കുടുബം

സംഭവ ദിവസം തൊഴിലുടമ ബാലചന്ദ്രൻ നായരെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ​ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. വൃക്കരോഗിയായിരുന്നു, അസുഖം മൂർഛിച്ചതാണ് ​ മരണകരമെന്നാണ് വിവരം. ഖമീസ്‌മുഷൈത്ത് സിവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ലേഖ, മക്കൾ: ശരത് ചന്ദ്രൻ, ശ്യാമ ചന്ദ്രൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button