Latest NewsIndiaNews

കേന്ദ്ര ബജറ്റ് 2020 ; കേന്ദ്ര സര്‍ക്കാറിന്റെ വെല്ലുവിളികള്‍

 

കൊച്ചി: മോദി സര്‍ക്കാര്‍ രണ്ടാമതും തുടര്‍ച്ചയായി അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്‍ഡിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ബജറ്റ് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ ബജറ്റ് ഏവരും ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്നെങ്കിലും ബിജെപി സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ബജറ്റ് മാത്രമായിരുന്നു പ്രത്യക്ഷത്തില്‍ അത്. ജനക്ഷേമ പദ്ധതികളേക്കാള്‍ കൃത്യമായ രാഷ്ട്രീയ അജണ്ടകള്‍ക്ക് മുന്‍ തൂക്കം നല്‍കിയ ബജറ്റ്. സാധാരണക്കാര്‍ക്ക് ഒട്ടും ഗുണകരമായ ഒന്നല്ലായിരുന്നു കഴിഞ്ഞ തവണത്തെ ബജറ്റ്.

ഇത്തവണ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴാണ് രണ്ടാമത്തെ ബജറ്റ് എന്നുള്ളതു കൊണ്ട് തന്നെ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഈ ബജറ്റിലേക്ക് ആയിരിക്കും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ഇക്കുറി ജനുവരി 31-ന് അവതിരിപ്പിക്കും.കഴിഞ്ഞ തവണ 2018-2019 ലെ യഥാര്‍ത്ഥ വരവ് ചെലവ് കണക്കുകള്‍ നല്‍കിയിരുന്നില്ല എന്നത് അന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു.

2019-2020 സാമ്ബത്തിക വര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളും കണക്കുകൂട്ടുന്നത്. വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയാല്‍ അത് പതിനൊന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാകും ഇന്ത്യ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്ബത്തിക പ്രതസിന്ധിയില്‍ നിന്ന് കരകയറാനുള്ള പ്രഖ്യാപനങ്ങളാകും ഫിബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിക്കുന്ന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുക. 2019 ല്‍ പുറത്തിറക്കിയ സാമ്ബത്തിക സര്‍വേ റിപ്പോര്‍ട്ടിലുള്ള എല്ലാ പ്രഖ്യാപനങ്ങള്‍ക്കും തിരിച്ചടിയാണ് നേരിട്ടുള്ളത്. വളര്‍ച്ചാ നിരക്ക് ഏഴ് ശതമാനമാക്കുക, ധനകമ്മി 3.3 ശതമാനമാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് നടപ്പുവര്‍ഷം തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സാമ്ബത്തിക പ്രതിസന്ധി മറികടിക്കാന്‍ ടാക്‌സ് ഇനത്തില്‍ കുറവ് വരുത്തിയേക്കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button