Latest NewsNewsIndia

കേന്ദ്ര ബജറ്റ്-2020 ; നിര്‍മല സീതാരാമനു മുമ്പിലുള്ള വെല്ലുവിളികള്‍

ഇത്തവണ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അത് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ഏറെ വെല്ലുവിളികളാണ് നല്‍കുന്നത്. കോര്‍പ്പറേറ്റ് നികുതി 22 ശതമാനമാക്കിയിട്ടും വ്യവസായിക മേഖല തളര്‍ച്ചയിലേക്ക് കൂപ്പുകുത്തിയതും രാജ്യത്തെ ഉപഭോക്തൃ ആത്മ വിശ്വാസം കുറഞ്ഞതുമെല്ലാം ഇവര്‍ക്ക മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന നിരക്കായ 6.1 ശതമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. ആഭ്യന്തര ഉത്പ്പാദനത്തില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കെത്തിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തി നടപ്പിലാക്കാനാണ് നിര്‍മല ലക്ഷ്യമിടുന്നത്. അതായത് ലോകത്തിലേറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥായാക്കി മാറ്റി ഇന്ത്യയെ ആഗോള തലത്തില്‍ ശക്തിപ്പെടുത്താനാണ് നിര്‍മല ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പലപപ്രഖ്യാപനങ്ങളും ധനമന്ത്രി അടുത്തിടെ നടത്തിയിരുന്നു. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റുകയെന്നതാണ് പുതിയ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ലക്ഷ്യമിടുന്നത്.

രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനായി 102 ലക്ഷം കോടി രൂപയുടെ പദ്ധതി കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ അടിസ്ഥാനസൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നതായും ധനമന്ത്രി നിര്‍മല എടുത്തുപറയുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70 നിക്ഷേപകരുമായി ചര്‍ച്ച നടത്തിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നാല് മാസം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റ് വിവിധ പദ്ധതികള്‍ക്കും മൂന്ന് ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവുമണ്ടായി.

രാജ്യം സാമ്പത്തിക പ്രതിസന്ധികൊണ്ട് വീര്‍പ്പുമുട്ടുമ്പോഴും വേണ്ട വിധത്തില്‍ ഫലം കാണുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പ്രഖ്യാപനങ്ങളും, ബജറ്റ് പ്രഖ്യാപനങ്ങളുള്‍പ്പടെ വേണ്ട വിധത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് മറ്റൊരു വിമര്‍ശനം. ഇതെല്ലാം മാറ്റിയെടുക്കുന്ന ഒരു ബജറ്റായിരിക്കും നിര്‍മല ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button