Latest NewsIndia

അസമിലെ സ്ഫോടനം: നിരോധിത തീവ്രവാദ സംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു

റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് സംഘടന ഞായറാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു

ദിസ്പൂര്‍: റിപ്പബ്ലിക് ദിനത്തില്‍ അസമില്‍ നടന്ന സ്‌ഫോടന പരമ്പരയുടെ ഉത്തരവാദിത്വം നിരോധിത തീവ്രവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസാം (ഉള്‍ഫ) ഏറ്റെടുത്തു. റിപ്പബ്ലിക് ദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ട് സംഘടന ഞായറാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സ്‌ഫോടനം നടത്തിയത്.പ്രഥമദൃഷ്ട്യാ സംഭവം ഉള്‍ഫ-ഐയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ആസ്സാം സംസ്ഥാന പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ഫോടനങ്ങളില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല.

വ്യത്യസ്ത ഇടങ്ങളിലായി നടന്ന സ്ഫോടനങ്ങളെ ആസ്സാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. പവിത്രമായ ഒരു ദിനത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള തീവ്രവാദികളുടെ ശ്രമം ഭീരുത്വം നിറഞ്ഞ നടപടിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഭീകരരുടെ ആശയങ്ങളെ ജനം തള്ളിക്കളഞ്ഞതിന്റെ നിരാശയാണ് അവരെ ഇത്തരം കൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

എപ്പോഴും ഈ കോപ്രായം ആവർത്തിക്കുന്നത് കാഴ്ചക്കാരിൽ അരോചകത്വമാണ് ഉണ്ടാക്കുന്നത്, നിങ്ങളീ വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞില്ലേ? സിപിഎമ്മിനെ വിമർശിച്ച് കെ സുരേന്ദ്രൻ

കുറ്റവാളികള്‍ക്ക് കര്‍ശനമായ ശിക്ഷ സര്‍ക്കാര്‍ ഉറപ്പ് വരുത്തുമെന്നും ആസ്സാം മുഖ്യമന്ത്രി വ്യക്തമാക്കി.അഞ്ച് സ്ഥലങ്ങളിലാണ് ഉള്‍ഫ സ്‌ഫോടനം നടത്തിയത്. ദീബ്രുഗഡില്‍ രണ്ടിടത്ത് ഐഇഡി ഉപയോഗിച്ചുള്ള സ്‌ഫോടനമാണ് നടത്തത്. സൊനാരി, ധുലിയാഞ്ചന്‍, ദുംദുമ എന്നിവിടങ്ങളില്‍ ഗ്രനേഡുകളാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button