Latest NewsIndia

റിപ്പബ്ലിക്ക് ദിനത്തില്‍ കരസേനാ വിഭാഗമായ സിഗ്‍നല്‍ കോര്‍ പുരുഷ സംഘത്തെ നയിക്കുന്ന പെണ്‍ കരുത്ത്, അഭിമാനമായി ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍

പരേഡ് ഗ്രൗണ്ടില്‍ സൈന്യവിഭാഗത്തെ നയിക്കുമ്പോള്‍ ആനന്ദവും മഹത്വവുമുണ്ടാകുന്നതായും ടാനിയ പറഞ്ഞു .

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ പെണ്‍ കരുത്തിന്റെ പ്രതീകമായി ടാനിയ ഷേര്‍ഗില്‍ . കരസേനാ വിഭാഗമായ സിഗ്‍നല്‍ കോര്‍ പുരുഷ സംഘത്തെ നയിക്കുന്ന രണ്ടാമത്തെ വനിതയാണ് ടാനിയ. നേരത്തേ ആര്‍മി ഡേ ആഘോഷങ്ങളുടെ ഭാഗമായും പുരുഷ സൈനികര്‍ അടങ്ങുന്ന സംഘത്തെ ടാനിയ നയിച്ചിട്ടുണ്ട്.പരേഡ് ഗ്രൗണ്ടില്‍ സൈന്യവിഭാഗത്തെ നയിക്കുമ്പോള്‍ ആനന്ദവും മഹത്വവുമുണ്ടാകുന്നതായും ടാനിയ പറഞ്ഞു .

പിതാവ് സൈനിക യൂണിഫോം അണിയുന്നത് കാണുമ്പോള്‍ തനിക്കും അത് ധരിക്കണമെന്ന ആഗ്രഹമുണ്ടായിട്ടുണ്ട് . ആ യൂണിഫോം സ്വന്തമാക്കുന്നതിനെ കുറിച്ച്‌ സ്വപ്നം കണ്ടിട്ടുണ്ട് . യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണു സൈനിക പ്രവേശനം . അതിന് മതം, ലിംഗം, ജാതി എന്നിവയോ, എവിടെ നിന്നു വരുന്നു എന്നതോ പ്രശ്നമല്ല. അര്‍ഹതയും യോഗ്യതയുമുണ്ടെങ്കില്‍ മുന്നോട്ടു പോകാമെന്നും ടാനിയ കൂട്ടിച്ചേര്‍ത്തു .ട്വിറ്ററില്‍ ടാനിയയുടെ വീഡിയോ പങ്കിട്ട വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര യഥാര്‍ത്ഥ സെലിബ്രിറ്റി എന്നാണ് വിശേഷിപ്പിച്ചത് .

പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശിയായ ടാനിയ എന്ന 26 കാരി പരമ്ബരാഗതമായി സൈനികരുള്ള കുടുംബത്തിലെ അംഗമാണ് . നാഗ്പൂരില്‍ നിന്നാണ് ടാനിയ ഇലക്‌ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയത് . പിതാവ് , മുത്തച്ഛന്‍ , മുത്തച്ഛന്റെ പിതാവ് തുടങ്ങി രാജ്യത്തിനായി സേവനം നടത്തിയ കുടുംബത്തിലെ നാലാം തലമുറയില്‍പ്പെട്ടവളാണ് ടാനിയ .

പിതാവ് ആര്‍ട്ടിലറി വിഭാഗത്തിലും , മുത്തച്ഛന്‍ ആര്‍മേര്‍ഡ് കോര്‍പ്സ് വിഭാഗത്തിലും , മുതുമുത്തച്ഛന്‍ സിഖ് റെജിമെന്റിലുമാണ് സേവനമനുഷ്ടിച്ചത് . ചെറുപ്പത്തില്‍ തന്നെ സൈന്യത്തില്‍ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നു ടാനിയയ്ക്ക് . പരേഡ് ഗ്രൗണ്ടില്‍ സൈന്യവിഭാഗത്തെ നയിക്കുമ്പോള്‍ ആനന്ദവും മഹത്വവുമുണ്ടാകുന്നതായും ടാനിയ പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button