Latest NewsNewsFootballSports

എഫ് എ കപ്പില്‍ ട്രാന്‍മെറെയെ ഗോളില്‍ മുക്കി യുണൈറ്റഡ്

എഫ് എ കപ്പ് നാലാം റൗണ്ടില്‍ മൂന്നാം ഡിവിഷന്‍ ടീമായ ട്രാന്‍മെറെക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് മിന്നുന്ന വിജയം. എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയിച്ചത്. ഈ വിജയത്തോടെ ടീം പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചു. ആദ്യ പകുതിയിലായിരുന്നു യുണൈറ്റഡിന്റെ 5 ഗോളുകള്‍ പിറന്നത്.

ദുര്‍ബലരായ എതിരാളികള്‍ക്ക് എതിരെ ഏറെ മാറ്റങ്ങളുമായാണ് ഇന്ന് യുണൈറ്റഡ് കളത്തിലിറങ്ങിയത്. പത്താം മിനുട്ടില്‍ മക്വയറെയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നീട് 13 ആം മിനുട്ടില്‍ ഡിയാഗോ ഡാലോട്ടിലൂടെ യുണൈറ്റഡ് രണ്ടാം ഗോളുമടിച്ചു. പിന്നീട് 16 ആം മിനുട്ടില്‍ ലിംഗാര്‍ഡിലൂടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി യുണൈറ്റഡ്. 41 ആം മിനുട്ടില്‍ ജോന്‍സിന്റെ വക നാലാം ഗോളും അടിച്ചു. തുടര്‍ന്ന് ആദ്യ പകുതി തീരാന്‍ ഇരിക്കെ 45 ആം മിനുട്ടില്‍ മാര്‍ഷിയാല്‍ അഞ്ചാം ഗോളും അടിച്ചു. രണ്ടാം പകുതിയില്‍ 56 ആം മിനുട്ടില്‍ കിട്ടിയ പെനാല്‍ട്ടി ഗോളാക്കി യുവ താരം ഗ്രീന്‍വുഡ് ആണ് യുണൈറ്റഡ് ഗോള്‍ വേട്ട പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button