KeralaLatest NewsNews

പെണ്‍കുട്ടിയെ ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍

ആപ്പാഞ്ചിറ : പെണ്‍കുട്ടിയെ ഹെല്‍മറ്റ് ഉപയോഗിച്ച് തല്ലിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. കോട്ടയം ആപ്പാഞ്ചിറയിലാണ് സംഭവം. കുടുംബ വഴക്കിനിടെ പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ആപ്പാഞ്ചിറ മഠത്തിപറമ്പില്‍ അബ്ദുള്‍ സലാം (54) ആണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള മകള്‍ക്കാണ് മര്‍ദനമേറ്റതെന്നും പോലീസ് പറഞ്ഞു.

read also : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ പീഡിപ്പിച്ചു, കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി

വീട്ടുകാരുടെ പരാതിയില്‍ കടുത്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കല്ലറ മഹിളാ മന്ദിരത്തിലേക്കു മാറ്റി പാര്‍പ്പിച്ചു. കുടുംബപ്രശ്‌നങ്ങളാണ് മര്‍ദനത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. പ്രതിയെ വൈക്കം കോടതിയില്‍ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button