USALatest NewsNewsIndiaInternational

പൗരത്വ നിയമത്തിലും കാശ്മീർ വിഷയത്തിലും ഇന്ത്യയെ വിമർശിച്ച് അമേരിക്കൻ പ്രതിനിധി

കശ്മീര്‍, പൗരത്വഭേദഗതി നിയമം എന്നിവയിൽ വിമര്‍ശനവുമായി മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധി. പൗരത്വ നിയമത്തില്‍ വിവേചനം പാടില്ലെന്നാണ് മധ്യ – ദക്ഷിണേഷ്യയുടെ ചുമതലയുള്ള അമേരിക്കന്‍ പ്രതിനിധി ആലീസ് വെല്‍സ് ഇന്ത്യയോട് ആവശ്യപ്പെട്ടത്.

ദീര്‍ഘനാളുകൾക്ക് ശേഷം കശ്മീരിലെ ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിച്ചതില്‍ സംതൃപ്തിയുണ്ടെന്നും അമേരിക്കന്‍ പ്രതിനിധി പറഞ്ഞു.

കശ്മീരിലെ രാഷ്ട്രീയ തടവുകാരെ കൂടി ഉടൻ മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. മധ്യ – ദക്ഷിണേഷ്യയിലെ പതിനഞ്ച് രാജ്യങ്ങളിലേക്കുള്ള അമേരിക്കയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയാണ് ആലീസ് വെല്‍സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button