Latest NewsNewsFootballSports

കുട്ടീഞ്ഞ്യോ ബാഴ്‌സയിലേക്ക് മടങ്ങിയെത്തുന്നു

ബ്രസീലിയന്‍ സൂപ്പര്‍ താരം ഫിലിപ്പെ കൗട്ടീഞ്ഞ്യോയെ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്തുന്നു. താരത്തെ ബയേണ്‍ ഈ സീസണിനൊടുവില്‍ സൈ ചെയ്യില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. താരം ഈ ഇടയായി മോശം ഫോമിലാണ് എന്നുള്ളതാണ് ബയേണ്‍ കരാര്‍ നീട്ടുന്നതില്‍ നിന്നും പിന്നോട്ട് മാറിയിരിക്കുന്നത്. ബുണ്ടസ് ലീഗയില്‍ മികച്ച പ്രകടനം നടത്തി തിരിച്ചെത്തിയ ബയേണ്‍ മ്യൂണിക്ക് നിറം മങ്ങിയ കൗട്ടീനോയെ ബാഴ്‌സയിലേക്ക് തിരികെ വിടാനാണ് നീക്കം.

ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കുട്ടീഞ്ഞ്യോയെ സ്വന്തമാക്കാനുള്ള അവസരം ബയേണ്‍ മ്യൂണിക്കിനുണ്ടായിരുന്നു. എന്നാല്‍ ജര്‍മ്മനിയില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് കുട്ടീഞ്ഞ്യോ ഈ സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ്. ബയേണിനായി 16 മത്സരങ്ങളില്‍ നിന്നും ആറ് ഗോളുകളും അഞ്ച് അസിസ്റ്റും ചെയ്തിട്ടുണ്ട് കുട്ടീഞ്ഞ്യോ

shortlink

Related Articles

Post Your Comments

Related Articles


Back to top button