Latest NewsIndian Super LeagueNewsFootballSports

നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് എടികെ

കൊൽക്കത്ത : ലക്ഷ്യം നിറവേറ്റി എടികെ. ഇഞ്ചുറി ടൈമിൽ നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് എടികെ വിജയിച്ചത്. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിക്കുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ ബൽവന്ത് സിങിന്റെ കാലിൽ നിന്നുമാണ് എടികെയുടെ വിജയ ഗോൾ പിറന്നത്.

ഈ ജയത്തോടെ 14മത്സരങ്ങളിൽ 27പോയിന്റുമായി എടികെ ഗോവയെ പിന്തള്ളി ഒന്നാമതെത്തി. 25പോയിന്റുമായി ബെംഗളൂരുവാണ് മൂന്നാം സ്ഥാനത്ത്. തോൽവിയോടെ 11 മത്സരങ്ങളിൽ 11പോയിന്റുമായി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്ത് തുടരുന്നു. പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു.

അതേസമയം  പ്ലേ ഓഫ് സാധ്യതകൾ കൈവിട്ട് ഈ ഐഎസ്എൽ മത്സരത്തിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക്. നിർണായക എവേ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോവ എഫ് സി ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. ഹ്യൂഗോ ബോമൂസ്(26,83) ജാക്കിചന്ദ് സിംഗ്(45+1)എന്നിവരാണ് വിജയ ഗോളുകൾ സ്വന്തമാക്കിയത്. മെസ്സി ബൗളി(53) ഒക്‌ബെച്ചേ(69) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button