Latest NewsUAENewsGulf

യുഎഇയിൽ ഷോപ്പിങ് മാളില്‍ മോഷണം : പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു

ഷാര്‍ജ: ഷോപ്പിങ് മാളില്‍ മോഷണം നടത്തിയ പ്രവാസി വനിതയ്ക്ക് ശിക്ഷ വിധിച്ചു. 60കാരിയെ മൂന്ന് മാസം ജയില്‍ ശിക്ഷയാണ് കോടതി വിധിച്ചത്. ശേഷം നാടുകടത്താനും ഉത്തരവിൽ പറയുന്നു. മേക്കപ്പ് സാധനങ്ങള്‍, ബ്രഷുകള്‍, മറ്റ് ഉപകരണങ്ങള്‍, രണ്ട് ബോട്ടില്‍ പെര്‍ഫ്യൂം തുടങ്ങിയവയാണ് ഇവർ മോഷ്ടിച്ചതെന്നു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

മോഷണത്വരയുണ്ടാകുന്ന ‘ക്ലെപ്റ്റോമാനിയ’ എന്ന അസുഖം കാരണമാണ് സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതെന്നു ഇവർ വാദിച്ചു. മോഷണത്വര തടയാന്‍ തനിക്ക് സാധിക്കാറില്ല. ഈ സ്വഭാവം അവസാനിപ്പിക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരവധി സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ധനികയായ ബിസിനസുകാരിയാണ് താനെന്നും അവകാശപ്പെട്ടെങ്കിലും കോടതി അവയൊക്കെ തള്ളിക്കൊണ്ട് ശിക്ഷ വിധിക്കുകയായിരുന്നു.

Also read : കൊറോണ വൈറസ്: ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് അയക്കുന്നവർക്ക് വേണ്ടിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍

ഷാര്‍ജയിലെ ഒരു മാളിലായിരുന്നു സംഭവം. സൗന്ദര്യവര്‍ദ്ധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും വെച്ചിരുന്ന സ്ഥലത്തുകൂടി നടക്കുന്നതിനിടെ ഇവർ സാധനങ്ങള്‍ മോഷ്ടിച്ച് ബാഗിലാക്കുകയായിരുന്നു. ജീവനക്കാര്‍ തിരക്കിലായിരുന്ന സമയത്തായിരുന്നു മോഷണം. സാധനങ്ങളുമായി പുറത്തിറങ്ങി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്കുള്ള വഴിയിലെ സെക്യൂരിറ്റി അലാം ശബ്‍ദിച്ചതോടെ ജീവനക്കാർ ഇവരെ പിടികൂടി.

ബാഗ് പരിശോധിച്ചപ്പോൾ നിരവധി സാധനങ്ങള്‍ കണ്ടെത്തി. പണമടയ്ക്കാന്‍ മറന്നതാണോ എന്ന് ജീവനക്കാര്‍ ചോദിച്ചെങ്കിലും അവരെ തള്ളിമാറ്റി പുറത്തേക്ക് ഇറങ്ങാന്‍ നോക്കവേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ കുറ്റം നിഷേധിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ മോഷണം വ്യക്തമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button