KeralaLatest NewsNews

സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന; യുവാവ് അറസ്റ്റില്‍

കൊച്ചി: വിനോദയാത്രയ്ക്കെത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്മിട്ട് ലഹരി മരുന്ന വില്‍പ്പന നടത്തിയ അസം സ്വദേശിയായ യുവാവ് അറസ്റ്റിലായി. എക്‌സൈസ് ആണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവും പിടികൂടി. ഏലൂര്‍ മുട്ടാര്‍ റോഡിലെ പട്രോളിംഗിനിടെ സംശയാസ്പദമായ രീതിയില്‍ കണ്ടയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് കച്ചവടമാണെന്ന് മനസ്സിലാകുന്നത്.

Read Also : ട്രെയിനിൽ കടത്താൻ ശ്രമം : കിലോ കണക്കിന് കഞ്ചാവ് പിടിച്ചെടുത്തു, സംഭവം പാലക്കാട്

വിനോദയാത്രയ്‌ക്കെത്തുന്ന സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെയും കാത്ത് മഞ്ഞുമ്മല്‍ ഭാഗത്ത് കഞ്ചാവുമായി നിന്നിരുന്ന അസം സ്വദേശി നജറുല്‍ ഇസ്ലാമാണ് പിടിയിലായത്. ഒരു കിലോ 300 ഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്റ് ചെയ്തു.

വരാപ്പുഴയുടെ വിവിധ മേഖലകളില്‍ ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാന്പുകളിലടക്കം പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധനകള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button