KeralaLatest NewsNews

എന്‍പിആര്‍ വിവാദം;മഞ്ചേരി നഗരസഭയോട് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം ആവശ്യപ്പെട്ട് കളക്ടര്‍

മലപ്പുറം: എന്‍പിആര്‍ നടപടികള്‍ക്ക് അധ്യാപകരെ വിട്ട് നല്‍കണമെന്ന മഞ്ചേരി നഗരസഭയുടെ കത്തില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണമാവശ്യപ്പെട്ട് കളക്ടര്‍ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി.

എന്‍പിആര്‍ വിവരശേഖരണത്തിന് അധ്യാപകരെ ലഭ്യമാക്കണമെന്നായിരുന്നു നഗരസഭയുടെ കത്തിലെ ആവശ്യം. നഗരത്തിലെ 15 സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കുമാണ് കത്ത് നല്‍കിയത്. കേന്ദ്ര സെന്‍സസ് ഡയറക്‌റ്റേറില്‍ നിന്ന് ലഭിച്ച ഉത്തരവിന്റെ പകര്‍പ്പോടെ അയച്ച കത്ത് വിവാദമായി. പിന്നാലെ ഇത്തരം കത്തയക്കാന്‍ ഒരുദ്യോഗസ്ഥനും നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കാണിച്ച് കളകടര്‍ ഫേസ് ബുക്ക് കുറിപ്പിട്ടു. ഉദ്യോഗസ്ഥ തലത്തില്‍ വന്ന പിഴവാണെന്ന് കാണിച്ച് നഗരസഭ കത്ത് പിന്‍വലിച്ചിരുന്നു.

ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണെന്ന് കാണിച്ച് യുഡിഎഫും നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.

Tags

Related Articles

Post Your Comments


Back to top button
Close
Close