Latest NewsNewsInternational

അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത ഏറുന്നു : പുതിയ അവകാശവാദവുമായി താലിബാന്‍

കാബുള്‍ : പുതിയ അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തിയതോടെ അഫ്ഗാനിസ്ഥാനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത ഏറുന്നു. യുഎസിന്റെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായാണ് താലിബാന്‍ രംഗത്തെത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്നുവെന്നും എല്ലാവരും കൊല്ലപ്പെട്ടുവെന്നും താലിബാന്‍ വക്താവ് സുബിഹുല്ല മുജാഹിദ് അവകാശപ്പെട്ടു.

Read Also : യാത്രക്കിടെ വിമാനം തകര്‍ന്നു വീണു : 83പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

വിമാനം കത്തിയമരുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യുഎസ് അധികൃതരുടെ പ്രതികരണം വന്നിട്ടില്ല. 83 യാത്രികരുമായി അഫ്ഗാന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണു എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. താലിബാന്‍ നിയന്ത്രണത്തിലുള്ള ഖസ്‌നി പ്രവിശ്യയിലെ ദെ യാക്ക് ജില്ലയിലാണു വിമാനം തകര്‍ന്നത്.

പ്രാദേശിക സമയം 1.10നാണ് വിമാനം തകര്‍ന്നു വീണതെന്ന് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ആരിഫ് നൂരി പറഞ്ഞു. എന്നാല്‍ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button