Latest NewsNewsFootballSports

പെരെസിന് പിന്നാലെ ആബേല്‍ റൂയിസും ബാഴ്‌സ വിടുന്നു

കാര്‍ലെസ് പെരെസിന് പിന്നാലെ ബാഴ്‌സലോണയുടെ യുവതാരം ടീം വിടാന്‍ ഒരുങ്ങുന്നു. ബാഴ്‌സലോണ യൂത്ത് ടീമിലെ ഏറ്റവും മികച്ച ടാലന്റ് എന്ന് വിശേഷിക്കപ്പെടുന്ന ആബേല്‍ റൂയിസ് ആണ് ക്ലബ് വിടാന്‍ ഒരുങ്ങുന്നത്. പോര്‍ച്ചുഗീസ് ക്ലബായ സ്‌പോര്‍ടിങ് ബ്രാഗയിലേക്കാണ് താരം ചേക്കേറുന്നത്. ആദ്യം ലോണിലും പിന്നീട് സീസണ്‍ അവസാനത്തോടെ താരത്തെ വാങ്ങാനുമാണ് ബ്രാഗയുടെ നീക്കം. 10 മില്യണ്‍ ആകും 19കാരനായ ആബേല്‍ റൂയിസിനു വേണ്ടി പോര്‍ച്ചുഗീസ് ക്ലബ് ബാഴ്‌സക്ക് നല്‍കുക.

നേരത്തെ 3 വര്‍ഷത്തേക്ക് ബാഴ്‌സലോണയില്‍ കരാര്‍ പുതുക്കിയിരുന്നുവെങ്കിലും അവസരങ്ങള്‍ കിട്ടാതെയായതോടെയാണ് താരം ക്ലബ് വിടുന്നത്. മുമ്പ് വലന്‍സിയയുടെ അക്കാദമി താരമായിരുന്ന ആബേല്‍ റൂയിസ് 2012 മുതല്‍ ലാ മാസിയ അക്കാദമിയില്‍ ഉണ്ട്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ആബേല്‍ റൂയിസ് സ്‌പെയിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button