Latest NewsNewsFootballSports

ഇന്റര്‍ മിലാന്‍ രണ്ടും കല്‍പിച്ച് ; ടോട്ടനെ താരത്തെയും ടീമിലെത്തിച്ചു

മിലാന്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഡെന്‍മാര്‍ക്ക് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ടോട്ടനം വിട്ടു. അന്റോണിയോ കോന്റെ പരിശീലകനായുള്ള ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനിലേക്കാണ് ക്രിസ്റ്റ്യന്‍ എറിക് സണിന്റെ കൂടുമാറ്റം. താരത്തിന്റെ കൂടുമാറ്റം ഇന്റര്‍ മിലാന്‍ സ്ഥിരീകരിച്ചു. ക്രിസ്റ്റ്യനെ സ്വാഗതം ചെയ്ത് ഇന്റര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റിട്ടിട്ടുണ്ട്. 2024 വരെയാണ് കരാര്‍. 20 ദശലക്ഷം യൂറോക്കാണ് താരം ഇന്ററില്‍ എത്തുന്നത്.

ഈ സീസണിന്റെ തുടക്കം മുതല്‍ ക്ലബ്ബ് മാറാന്‍ ക്രിസ്റ്റിയന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. സിനദിന്‍ സിദാന്‍ പരിശീലകനായുള്ള റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ കരുത്തരായ യുവന്റസുമെല്ലാം എറിക്‌സണെ നോട്ടമിട്ടെങ്കിലും താരം ഇന്ററിലേക്ക് ചേക്കേറുകയായിരുന്നു. മൗറീസ്യോ പൊച്ചറ്റീനോയുടെ പ്രിയ താരങ്ങളിലൊരാളായിരുന്നു ക്രിസ്റ്റ്യന്‍.പൊച്ചറ്റീനോ ടോട്ടനത്തിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞതോടെ തന്റെ കൂടുമാറ്റത്തെക്കുറിച്ച് ക്രിസ്റ്റ്യന്‍ പ്രതികരിച്ചിരുന്നു.

2013ല്‍ അയാക്‌സ് വിട്ടാണ് ക്രിസ്റ്റ്യന്‍ ടോട്ടനത്തിലെത്തിയത്. മധ്യനിരയില്‍ മികച്ച പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന ക്രിസ്റ്റിയന്‍ 226 മത്സരങ്ങളില്‍ നിന്ന്് 51 ഗോള്‍ ടോട്ടനത്തിനായി നേടി. ഡെന്‍മാര്‍ക്കിനുവേണ്ടി 95 മത്സരങ്ങളില്‍ നിന്ന് 31 ഗോളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈ സീസണിന്റെ പ്രീമിയര്‍ ലീഗ് താരങ്ങളെ കൂടുതലായി ടീമിലെത്തിച്ചാണ് കോന്റെ തന്ത്രം മെനയുന്നത്. നേരത്തെ റോമലു ലുക്കാക്കു, അലക്‌സീസ് സാഞ്ചസ്, ആഷ്‌ലി യങ്, വിക്ടര്‍ മോസസ് എന്നീ നാല് പ്രീമിയര്‍ ലീഗ് താരങ്ങളെയാണ് ഇന്റര്‍ ടീമിലെത്തിച്ചത്. പോയിന്റ് പട്ടികയില്‍ യുവന്റസുമായി ഇഞ്ചോടിഞ്ച് പൊരുതുന്ന ഇന്ററിന് ക്രിസ്റ്റ്യനിന്റെ സാന്നിധ്യം കൂടുതല്‍ കരുത്തേകും. അന്റോണിയോ കോണ്ടെയുടെ പിള്ളേര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുവന്റസിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണെങ്കിലും കപ്പടിക്കുക എന്നത് തന്നെയാണ് ഇന്ററിന്റെ ലക്ഷ്യം. എറിക്‌സന് പകരമായി റയല്‍ ബെറ്റിസില്‍ നിന്ന് ജിയോവാനി ലോ സെല്‍സോ സ്ഥിരമായി ഒപ്പിട്ടതായും ടോട്ടന്‍ഹാം സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button