Latest NewsKeralaNattuvarthaNews

ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ അപകടം. പതിനേഴ് പേര്‍ക്ക് പരിക്കേറ്റു

കൊച്ചി: ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെയുണ്ടായി അപകടത്തിൽ പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. തൃപ്പൂണിത്തറയ്ക്ക് സമീപം നടക്കാവ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.  ഉത്സവത്തോട് അനുബന്ധിച്ച് വൈകിട്ട് വെടിക്കെട്ട് നടക്കുന്നതിനിടെ പടക്കങ്ങളില്‍ ഒന്ന് ആളുകള്‍ക്ക് ഇടയില്‍ വീണ് പൊട്ടുകയായിരുന്നു.

Also read : വെളിച്ചെണ്ണയ്ക്ക് നിലവാരമില്ല : രണ്ടു കമ്പനികള്‍ക്ക് പിഴ വിധിച്ചു

ആരുടെയും നില ഗുരുതരമല്ല. പരിക്കുപറ്റിയവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. രണ്ടുപേര്‍ക്ക് സാരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button