KeralaLatest NewsNewsIndia

പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ കളക്ടീവ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കും

മുംബൈ : പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈ കളക്ടീവ് സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നു. ഞായറാഴ്ച മുംബൈ നരിമാന്‍ പോയിന്റിലെ വൈ ബി ചവാന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. സിഎഎയും എന്‍ആര്‍സിയും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാറാണ് കേരളത്തിലേത്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങള്‍ക്കെതിരെയുള്ള കേരളത്തിന്റെ രാഷ്ട്രീയ നിലപാട് ആയിരക്കണക്കിനാളുകള്‍ക്ക് പ്രചോദനമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

2016ലാണ് ഒരുകൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുംബൈ കളക്ടീവ് രൂപീകൃതമായത്. ബോളിവുഡ് താരങ്ങളും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും കലാകാരന്മാരും മുംബൈ കളക്ടീവിന്റെ പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനയാണ്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ പിണറായി വിജയന്‍ സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ വിവിധങ്ങളായ ഭാഗത്ത് പൊട്ടിപ്പുറപ്പെട്ട സമരത്തെ എങ്ങനെ ഒരുകുടക്കീഴിലാക്കി സുസ്ഥിരവും ജനാധിപത്യവും രാഷ്ട്രീയവുമായ നടപടികളിലേക്ക് പോകാമെന്നും അദ്ദേഹം പ്രസംഗിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സമ്മതിച്ച പിണറായി വിജയന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ മുംബൈ നഗരം സ്വാഗതം ചെയ്യുന്നുവെന്നും സംഘാടകര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button