KeralaLatest NewsIndia

സുഭാഷ് വാസുവിന് അനുകൂലമായ വിധിക്ക് താൽക്കാലിക സ്റ്റേ

കൊല്ലം സബ് കോടതിയുടെതാണ് ഈ ഉത്തരവ്.

കൊല്ലം: സുഭാഷ് വാസുവിന് അനുകൂലമായ കോടതി വിധി ഒരാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്തു. എസ്‌എന്‍ഡിപി യോഗം മാവേലിക്കര യൂണിയന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം റദ്ദാക്കിയ വിധിയാണ് കോടതി സ്റ്റേ ചെയ്തത്. വെള്ളാപ്പള്ളി നടേശന്റെയും അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയുടെയും അപേക്ഷ പരിഗണിച്ചാണ് സ്റ്റേ. കൊല്ലം സബ് കോടതിയുടെതാണ് ഈ ഉത്തരവ്.

മാവേലിക്കര യൂണിയനിലെ അഡ്മിനിസ്‌ട്രേറ്റ് ഭരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുഭാഷ് വാസു ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റ് ഭരണം റദ്ദാക്കിയ കോടതി സുഭാഷ് വാസുവിനും മറ്റ് ഭാരവാഹികള്‍ക്കും തല്‍സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിട്ടിരുന്നു. കോടതിയുടെ ഉത്തരവ് വന്നതിനുപിന്നാലെ യൂണിയന്‍ ഓഫീസില്‍ എത്തിയ സുഭാഷ് വാസുവിനെയും കൂട്ടരേയും പൊലീസ് തടഞ്ഞത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

ജാമിയ മിലിയ കാമ്പസിൽ അനധികൃത സമരങ്ങൾക്ക് വിലക്ക്

നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന സുഭാഷ് വാസു പ്രസിഡന്റായ മാവേലിക്കര യൂണിയന്‍ കഴിഞ്ഞ ഡിസംബര്‍ 28നാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയായിരുന്നു. കൊല്ലം സബ് കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് വെള്ളാപ്പള്ളി നടേശന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button