Latest NewsIndiaNews

യാത്ര വിലക്ക് ഏര്‍പ്പെടുത്തിയ കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്

ദില്ലി: കഴിഞ്ഞ വാരം ഇന്‍ഡിഗോ അടക്കം നാല് എയര്‍ലൈനുകള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയ ഹാസ്യകലാകാരന്‍ കുനാല്‍ കമ്രയ്ക്ക് യാത്ര അനുവദിച്ച് വിസ്താര എയര്‍ലൈന്‍സ്. കുനാല്‍ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിമാനതാവളത്തില്‍ വിസ്താരയുടെ ചെക്കിംഗ് കൗണ്ടറിന് അടുത്ത് വിജയ ചിഹ്നം കാണിച്ച് എന്റെ വിമാനതാവളം, എല്ലാ നന്ദിയും വിസ്താര എയര്‍ലൈനിന് എന്ന് കുനാല്‍ ട്വീറ്റ് ചെയ്തു.

ഇന്‍ഡിഗോ വിമാനത്തില്‍ വച്ച് റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയോട് മോശമായി പെരുമാറി എന്ന പേരില്‍ കുനാലിന് ഇന്‍ഡിഗോ അടക്കം നാല് എയര്‍ലൈനുകള്‍ യാത്ര വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി മാത്രമേ തീരുമാനം എടുക്കൂ എന്നാണ് വിസ്താരയും, എയര്‍ ഏഷ്യയും അറിയിച്ചത്. അതിന് ശേഷമാണ് ഇപ്പോള്‍ കുനാലിന് വിലക്ക് ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ല എന്ന് വിസ്താര കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ട്.

2017ല്‍ കേന്ദ്രം കൊണ്ടുവന്ന യാത്രക്കാരെ വിലക്കുന്നതുമായി ബന്ധപ്പെട്ട നിയമപ്രകാരം ഏത് കമ്പനിയുടെ യാത്രവിമാനത്തിലും മോശമായി പെരുമാറുന്ന യാത്രക്കാരനെ മറ്റ് എയര്‍ലൈനുകള്‍ക്ക് വിശദമായ അന്വേഷണം നടത്തി വിലക്കാം എന്ന് പറയുന്നുണ്ട്. അത് പ്രകാരമാണ് കുനാലിനെ എയര്‍ ഇന്ത്യയും മറ്റ് എയര്‍ലൈനുകളും വിലക്കിയത് എന്നാണ് വ്യോമയാന വൃത്തങ്ങള്‍ നല്‍കിയ വിശദീകരണം. ഈ വിശദീകരണത്തെ പൊളിക്കുന്നതാണ് വിസ്താരയുടെ തീരുമാനം.

അതേസമയം വിമാനയാത്ര വിലക്കിനെതിരെ കുനാല്‍ കമ്ര ഇന്‍ഡിഗോ എയര്‍ലൈന്‍സിനു വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നാവശ്യം യാത്ര വിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും നിരുപാധികം മാപ്പ് പറയണമെന്നും കമ്പനിയോട് കമ്ര നോട്ടീസില്‍ ആവശ്യപ്പെട്ടു.

കുനാല്‍ കംറയെ വിലക്കിയതിനെതിരെ വിമാനക്കമ്പനിക്ക്, കുനാലും അര്‍ണബും സംഭവ സമയം യാത്ര ചെയ്ത വിമാനത്തിലെ പൈലറ്റായിരുന്ന ക്യാപ്റ്റന്‍ രോഹിത് മതേതി കത്ത് നല്‍കിയിരുന്നു. കുനാലിനെ പിന്തുണയ്ക്കുന്നതും ഇന്റിഗോയുടെ നടപടിയെ തള്ളുന്നതുമാണ് ആ കത്ത്. നേരത്തെ കുനാല്‍ കമ്രക്ക് പിന്തുണയുമായി മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button