KeralaLatest NewsNews

അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇന്‍ഫോര്‍മര്‍’… ഡോണ്‍.. റോ ഏജന്റ് തുടങ്ങി സ്വന്തമായി വിശേിപ്പിച്ചിരുന്ന തസ്ലീമിന്റെ കൊലയുടെ പിന്നിലുള്ള കാരണം പൊലീസ് കണ്ടെത്തി : കൊലയ്ക്കു ശേഷം തസ്‌ലീമിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിയ്ക്കുന്നത്

കാസര്‍കോട് : അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തുന്ന ‘ഇന്‍ഫോര്‍മര്‍’… ഡോണ്‍.. റോ ഏജന്റ് തുടങ്ങി സ്വന്തമായി വിശേിപ്പിച്ചിരുന്ന തസ്ലീമിന്റെ കൊലയുടെ പിന്നിലുള്ള കാരണം കുടിപ്പകയാണെന്ന് പൊലീസ് കണ്ടെത്തി കൊലയ്ക്കു ശേഷം തസ്ലീമിനെ കുറിച്ച് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അഫ്ഗാന്‍ പൗരന്റെ സഹായത്തോടെ ജ്വല്ലറി കവര്‍ച്ച നടത്തിയതിന് ജയിലിലായി ജാമ്യത്തിലിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് തസ്ലീമിന്റെ കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. . കാസര്‍കോട് കീഴൂര്‍ ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മൂത്തസ്ലീമിനെയാണ് (38) ഇന്നലെ വൈകിട്ട് കര്‍ണാടകയിലെ ബണ്ട്വാളില്‍ വച്ച് സംഘം കാറിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘത്തിലെ നാലു പേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു. തസ്‌ളീമിനെ മുന്‍പും നിരവധി കേസുകളില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടണ്ട്. ഫേസ്ബുക്കിലടക്കം താന്‍ ഡോണാണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന തസ്‌ളീമിനെ ഡല്‍ഹിയില്‍ നിന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തിരുന്നു.

Read Also : ജുവലറി കവര്‍ച്ച കേസ്: ജയിലില്‍ നിന്നിറങ്ങിയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

ദുബായില്‍ വിലസിയത് റോയുടെ വ്യാജ ഏജന്റായി. ചെറുപ്പത്തില്‍ത്തന്നെ ദുബായിലെത്തി ജോലിക്ക് ചേരുകയും അവിടുത്തെ അധോലോകത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയും ചെയ്തതോടെ തസ്ലിം അന്വേഷണ സംഘത്തിന്റെ ഉറ്റതോഴനായി മാറിയിരുന്നു. ‘ഇന്‍ഫോര്‍മര്‍’ എന്ന നിലയിലാണ് പിന്നീട് തസ്ലിമിന്റെ വളര്‍ച്ച. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റാണെന്നാണ് ഇയാള്‍ അപകാശപ്പെട്ടിരുന്നത്. അതേ സമയം ആര്‍.എസ്.എസ് നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതിന് ഡല്‍ഹി പൊലീസും ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. നാട്ടില്‍ ബേക്കല്‍, കാസര്‍കോട് സ്റ്റേഷനുകളിലായി പന്ത്രണ്ടോളംകേസുകളില്‍ ഇയാള്‍ പ്രതിയാണ്.അഫ്ഗാന്‍ സ്വദേശിയുള്‍പ്പെട്ട ഒരു ജുവലറി കവര്‍ച്ചാ കേസില്‍ കഴിഞ്ഞ സെപ്തംബര്‍ 16 നാണ് തസ്‌ളീമിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജാമ്യം ലഭിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം കാസര്‍കോട്ടേക്ക് മടങ്ങുന്നതിനിടെയാണ് ക്വട്ടേഷന്‍ സംഘം തസ്‌ളീമിനെ തട്ടിക്കൊണ്ടുപോയത്. കാസര്‍കോട്ടേയ്ക്ക് കാറില്‍ വരുന്നതിനിടെയാണ് മറ്റൊരു കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഇതുസംബന്ധിച്ച് തസ്‌ളീമിന്റെ സഹോദരന്റെ പരാതിയില്‍ കര്‍ണാടകയിലെ നെലോഗി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കൊല നടന്നത്. ഇന്നലെ സംഘത്തെ പൊലീസ് പിന്തുടരുന്നതിനിടെ ബണ്ട്വാളിന് സമീപം കാറില്‍ വെച്ച് തസ്ലീമിനെ കൊലപ്പെടുത്തുകയായിരുന്നു.

കാസര്‍കോട് ചെമ്പരിക്ക സ്വദേശി തസ്ലീമിന്റെ കൊലപാതകത്തിനു പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന വിവരം പുറത്തുവന്നു. നേരത്തെ കൊല്ലപ്പെട്ട ഉപ്പളയിലെ ഗുണ്ടാനേതാവിന്റെ സംഘത്തില്‍പ്പെട്ടവരും എതിരാളികളും തമ്മിലുള്ള കുടിപ്പകയാണ് തസ്ലീമിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ഉപ്പളയിലെ കൊല്ലപ്പെട്ട ഗുണ്ടാനേതാവിനും സംഘത്തിനും തോക്കും മറ്റ് ആയുധങ്ങളും എത്തിച്ചുനല്‍കിയത് തസ്‌ളീമായിരുന്നു. ഇതേതുടര്‍ന്നാണ് തസ്ലീം ഗുണ്ടാ നേതാവിന്റെ എതിരാളികളുടെ ശത്രുവായി മാറിയത്. കര്‍ണാടകയിലെ ജ്വല്ലറി കവര്‍ച്ച കേസില്‍ തസ്ലിമിനെ കുടുക്കിയതും ഇതേ ഗുണ്ടാസംഘം തന്നെയാണ്. ഇന്നലെ ഇന്നോവ കാറില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലാണ് തസ്‌ളീമിന്റെ മൃതദേഹം കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button