Latest NewsNewsIndia

വെറും 50 രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍… ആയിരം രൂപയ്ക്ക് ഒരു അലമാര നിറയ്ക്കാനുള്ള കുര്‍ത്തിയും ജീന്‍സും ടോപ്പും …പരിചയപ്പെടാം ഈ സ്ഥലങ്ങള്‍

വെറും 50 രൂപയ്ക്ക് അടിപൊളി ഫാഷന്‍ വസ്ത്രങ്ങള്‍ ലഭ്യമാകുന്ന ഷോപ്പിംഗ് സ്ഥലങ്ങള്‍… ആയിരം രൂപയ്ക്ക് ഒരു അലമാര നിറയ്ക്കാനുള്ള കുര്‍ത്തിയും ജീന്‍സും ടോപ്പും …പരിചയപ്പെടാം ഈ സ്ഥലങ്ങള്‍. ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് എത്രകിട്ടിയാലും എത്ര വാങ്ങിക്കൂട്ടിയാലും മതിയാകില്ല. പ്രത്യേകിച്ച് യുവതലമുറയ്ക്ക്. ആധുനിക ഫാഷന്‍ വസ്ത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ പ്രിയം. അതുകൊണ്ടു തന്നെ കുറഞ്ഞവിലയില്‍ പുതിയ ഫാഷനുകളെ തിരയുന്നവരാണ് ഏറെയും. ഇതിനായി ഡല്‍ഹിയിലെ പഴയ മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ് സ്ഥലങ്ങളെ പരിചയപ്പെടാം.

ഡല്‍ഹിയിലെ പഴയ മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തി വന്നിട്ടുള്ളവര്‍ക്കറിയാം, എത്ര വാങ്ങിയാലും മതിയായി എന്നൊരു തോന്നല്‍ വരികയേ ഇല്ല! ആയിരം രൂപയും കൊണ്ടങ്ങ് ഇറങ്ങിയാല്‍ ഒരു അലമാര നിറയ്ക്കാനുള്ളത്ര തുണികളും കൊണ്ട് തിരിച്ചു വരാം! അതും, നല്ല ഫാഷന്‍ വസ്ത്രങ്ങള്‍! കുര്‍തികള്‍, ഷര്‍ട്ട്, ടീഷര്‍ട്ട്, ജീന്‍സ്, സ്റ്റോള്‍സ് തുടങ്ങി വീട്ടില്‍ ഇടുന്നതും ഓഫീസില്‍ പോകുമ്പോഴും മറ്റും ഇടാന്‍ പറ്റിയതുമായ കിടിലന്‍ തുണിത്തരങ്ങള്‍ വെറും ചായ കുടിക്കുന്ന പൈസക്ക് കിട്ടുന്ന ഒരുപാട് മാര്‍ക്കറ്റുകള്‍ ഉള്ള സ്ഥലമാണ് ഡല്‍ഹി. തുണിത്തരങ്ങള്‍ മാത്രമോ… പുസ്തകങ്ങള്‍, ചെരിപ്പുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, കരകൌശല വസ്തുക്കള്‍ തുടങ്ങി എന്തും വില പേശി അവിശ്വസനീയമായ നിരക്കില്‍ സ്വന്തമാക്കാം! അടുത്ത തവണ ഡല്‍ഹി യാത്ര ചെയ്യുമ്പോള്‍ ഇവിടങ്ങളില്‍ ഷോപ്പിംഗ് നടത്താന്‍ മറക്കല്ലേ

ടിബറ്റന്‍ മാര്‍ക്കറ്റ് എന്നും ഇതിനു പേരുണ്ട്. കൊണാട്ട് പ്ലേസിലാണ് ഈ മാര്‍ക്കറ്റ് ഉള്ളത്. തുണികളും ചെരിപ്പുകളും കുറഞ്ഞ വിലക്ക് ഷോപ്പ് ചെയ്യാന്‍ സാധിക്കുന്ന ഇടമാണിത്. ഇമിറ്റേഷന്‍ ജുവലറിയും ധാരാളം കിട്ടും. എന്ത് വാങ്ങിക്കുമ്പോഴും നന്നായി ബാര്‍ഗൈന്‍ ചെയ്തു മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. നാക്കിന്റെ നീളം കൂടുന്തോറും സാധനങ്ങളുടെ വില കുത്തനെ കുറയുന്ന മാജിക് അനുഭവിച്ചറിയാം!

ഡല്‍ഹിയിലെ ഏറ്റവും പുരാതനമായ ഷോപ്പിംഗ് കേന്ദ്രങ്ങളില്‍ ഒന്നാണ് ചാന്ദ്‌നി ചൗക്ക്. പുസ്തകങ്ങളും ലഹംഗ പോലെയുള്ള വിവാഹ വസ്ത്രങ്ങളും വിലക്കുറവില്‍ കിട്ടുന്ന സ്ഥലമാണിത്. വസ്ത്രങ്ങള്‍ മാത്രമല്ല, മികച്ച സ്ട്രീറ്റ് ഫുഡ് കിട്ടുന്ന സ്ഥലം കൂടിയാണിത്.

3. ദില്ലി ഹാത്

കരകൌശലവസ്തുക്കള്‍ക്ക് പ്രശസ്തമായ മാര്‍ക്കറ്റാണ് ഇത്. പഴമയുടെ ഗന്ധം പരന്നൊഴുകുന്ന ഗ്രാമീണതയാണ് ഈ പ്രദേശത്തിന്. കരകൌശല വസ്തുക്കള്‍, മണ്‍പാത്രങ്ങള്‍, പെയിന്റിംഗുകള്‍, തുണിത്തരങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ വില പേശി കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും വാങ്ങാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രുചികരമായ ഭക്ഷണ വിഭവങ്ങളും ഇവിടെ ലഭിക്കും.

4. സരോജിനി മാര്‍ക്കറ്റp

ഏറ്റവും വിലക്കുറവില്‍ തുണിത്തരങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും വീട്ടുപകരണങ്ങളുമെല്ലാം വാങ്ങാന്‍ പറ്റിയ മാര്‍ക്കറ്റാണ്, ഏറെ പ്രശസ്തമായ സരോജിനി മാര്‍ക്കറ്റ്. പ്രശസ്ത ബ്രാന്‍ഡുകളുടെ ഗുണമേന്മയേറിയ ഫസ്റ്റ് കോപ്പി ഉല്‍പ്പന്നങ്ങളും ഇവിടെ കിട്ടും

പഹര്‍ഗഞ്ച്

ഏറെ തിരക്ക് പിടിച്ച ഒരു ഹോള്‍സെയില്‍ മാര്‍ക്കറ്റാണ് ഇത്. മറ്റ് വിപണികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഹോള്‍സെയില്‍ വിലയില്‍ ഇവിടെ വസ്ത്രങ്ങള്‍ ലഭിക്കും. വിദേശ ഇനങ്ങളും ലഭ്യമാണ്. കൊണാട്ട് പ്ലേസില്‍ നിന്ന് വെറും 5 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം. വസ്ത്രങ്ങള്‍ക്ക് പുറമേ ഹുക്ക പൈപ്പ്, പുസ്തകങ്ങള്‍, കരകൌശല വസ്തുക്കള്‍ എന്നിവയും ലഭിക്കും.</p>

6. ലജ്പത് നഗര്‍

പരമ്പരാഗത വസ്ത്ര ഷോപ്പിംഗ് പ്രേമികളുടെ സ്വര്‍ഗ്ഗം എന്ന് വേണമെങ്കില്‍ ഇതിനെ വിളിക്കാം. ഇത്തരം വസ്ത്രങ്ങള്‍ മികച്ച ഗുണമേന്മക്കൊപ്പം കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഷോപ്പിംഗ് ഇടവേളകള്‍ക്കിടയില്‍ മെഹന്ദിയിടുന്ന സ്ത്രീകളെ ഇവിടെ ധാരാളം കാണാം. വസ്ത്രങ്ങള്‍ക്കൊപ്പം ലെതര്‍ ഉല്‍പ്പന്നങ്ങള്‍, ആക്‌സസറികള്‍, ഹോം ഫര്‍ണിഷിങ് എന്നിവയും ഇവിടെ പോക്കറ്റില്‍ ഒതുങ്ങുന്ന വിലയില്‍ കിട്ടും.

7. കരോള്‍ബാഗ്

പരമ്പരാഗത വസ്ത്രങ്ങളും എത്‌നിക് വസ്ത്രങ്ങളുമൊക്കെ വിലക്കുറവില്‍ വാങ്ങിക്കാന്‍ ഏറ്റവും പറ്റിയ ഇടമാണ് കരോള്‍ബാഗ്. കൂടാതെ പുസ്തകങ്ങളും ഗാഡ്ജറ്റുകളുമുണ്ട്. ഡല്‍ഹിയിലെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റുകളില്‍ ഒന്നാണിത്.

8. പാലിക ബസാര്‍

മറ്റു മാര്‍ക്കറ്റുകളില്‍ നിന്നും വ്യത്യസ്തമായി എയര്‍കണ്ടീഷന്‍ ചെയ്ത കെട്ടിടത്തിനുള്ളിലാണ് ഈ മാര്‍ക്കറ്റ്. വസ്ത്രങ്ങള്‍. പെര്‍ഫ്യൂമുകള്‍, ആക്‌സസറികള്‍, ചെരിപ്പുകള്‍ മുതലായവ കുറഞ്ഞ വിലക്ക് ഇവിടെ നിന്നും വിലപേശി വാങ്ങാം.

9. ഖാന്‍ മാര്‍ക്കറ്റ്

ലക്ഷ്വറി ബ്രാന്‍ഡുകള്‍ ഷോപ്പ് ചെയ്യാന്‍ പറ്റിയ ഇടമാണിത്. വസ്ത്രങ്ങള്‍ മികച്ച രീതിയില്‍ തയ്പ്പിക്കാനും ഇവിടെ സൗകര്യമുണ്ട്. വസ്ത്രങ്ങള്‍ കൂടാതെ ആയുര്‍വേദ മരുന്നുകള്‍, കോസ്മറ്റിക്‌സ് എന്നിവയും ഇവിടെ ഷോപ്പ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button