KeralaLatest NewsNews

സംസ്ഥാനത്ത് ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ നൂതന നടപടിയുമായി ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : സംസ്ഥാനത്ത് ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ നൂതന നടപടിയുമായി ധനമന്ത്രി തോമസ് ഐസക്. ചരക്ക് സേവന നികുതി വെട്ടിപ്പ് തടയാന്‍ സംസ്ഥാന ബജറ്റില്‍ നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തിനുള്ളില്‍ ചെക്‌പോസ്റ്റുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. ചെലവ് ചുരുക്കലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലടക്കം അയ്യായിരത്തോളം ജീവനക്കാരെ പുനര്‍വിന്യസിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

വാര്‍ഷിക റിട്ടേണ്‍ ലഭിച്ചുകഴിയുമ്പോള്‍ നികുതി വെട്ടിപ്പ് പരിശോധിച്ചു കണ്ടെത്തും. നികുതി വെട്ടിപ്പ് തടയാനും കുടിശിക പിരിച്ചെടുക്കാനുമായി പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ചര്‍ച്ച ജില്ലാ കളക്ടര്‍മാരുമായി ചേര്‍ന്ന് നടത്തും. ഇവേബില്ല് പരിശോധിക്കാനും ഉദാര നടപടികളിലൂടെ നികുതി കുടിശിക പിരിച്ചെടുക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button