Latest NewsSaudi ArabiaNewsGulf

ഗൾഫ് രാജ്യത്ത് വാഹനാപകടം : കൂട്ടയിടിച്ചത് 20കാറുകൾ

റിയാദ് : സൗദിയിൽ വാഹനാപകടം. തബൂക്കില്‍ കിങ് ഫഹദ് റോഡിലെ പാലത്തിനുമുകളില്‍ ഇരുപത് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. പെട്ടെന്ന് ബ്രേക്കിട്ട കാറിന് പിന്നില്‍ ഒന്നിനുപിറകെ ഒന്നായി 20 വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു.

Also read : പ്രവാസികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന അന്തരിച്ച ഒമാന്‍ സുല്‍ത്താന്റെ ആത്മശാന്തിയ്ക്ക് വേണ്ടി ക്ഷേത്രത്തില്‍ നാലായിരം പേര്‍ക്ക് അന്നദാനം

വാഹനങ്ങള്‍ക്ക് തകാരാറുകള്‍ സംഭവിച്ചതല്ലാതെ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. നിസാര പരിക്കേറ്റ ഒരാള്‍ക്ക് സംഭവസ്ഥലത്തുവെച്ച് റെഡ് ക്രസന്റ് സംഘം പ്രഥമശുശ്രൂഷ നല്‍കി. ശേഷം ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വിസമ്മതിച്ചു. രണ്ട് മാസം മുന്‍പ് തുറന്നു കൊടുത്ത ഈ പാലത്തില്‍ രാവിലെ നല്ല വാഹനത്തിരക്ക് അനുഭവപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button