Latest NewsNewsIndiaInternational

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം : പ്രമേയം പാസാക്കി പാകിസ്ഥാൻ

ഇസ്ലാമാബാദ്: ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ ഒഴിവാക്കിയ നടപടി ഇന്ത്യ പുനപരിശോധിക്കണം എന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കി പാകിസ്ഥാൻ.പാക് നാഷണല്‍ അസംബ്ലി(അധോസഭ)യാണ് ഐക്യകണ്ഠേന പ്രമേയം പാസാക്കിയത്. ഫെബ്രുവരി അഞ്ച് കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Also read : ‘പാക്കിസ്ഥാനെ പറത്തി ഇന്ത്യ,’ പത്ത് വിക്കറ്റിന് തകർത്ത് ഫൈനലിൽ

ഇന്ത്യ നടപ്പാക്കിയ നിയമം പിന്‍വലിക്കണമെന്നും, കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ച് കൊട്ടിയടച്ച അവസ്ഥ ഒഴിവാക്കണമെന്നും പ്രമേയത്തിൽ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെ കശ്മീരില്‍ പ്രവര്‍ത്തിക്കാനനുവദിക്കണം. ജനപ്രതിനിധികളെയും കടത്തിവിടണം. അന്താരാഷ്ട്ര മാധ്യമങ്ങളെ പ്രവേശിപ്പിച്ചാല്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തുവരുമെന്നും പ്രമേയത്തിൽ ഉന്നയിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ പ്രത്യേക ഉച്ചകോടി വിളിക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button